ബഹിരാകാശ യാത്രയ്ക്കൊരുങ്ങി സൗദി വനിത! അറബ് ലോകത്ത് ഇത് പുതുചരിത്രം

റി​യാ​ദ്: മ​ത​നി​യ​മ​ങ്ങ​ളി​ലും സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തി​ലു​മു​ള്ള യാ​ഥാ​സ്ഥി​തി​ക സ​മീ​പ​ന​ങ്ങ​ളി​ൽ ഇ​ള​വു വ​രു​ത്തി​ത്തു​ട​ങ്ങി​യ സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് ആ​ദ്യ ബ​ഹി​രാ​കാ​ശ യാ​ത്രി​ക ഈ ​വ​ർ​ഷം യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്നു.  

റ​യാ​ന ബ​ർ​ണ​വി​യാ​ണ് അ​റ​ബ് രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലി​ടം നേ​ടാ​നു​ള്ള യാ​ത്ര​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​ത്. സൗ​ദി​യു​ടെ ത​ന്നെ യാ​ത്രി​ക​ൻ അ​ലി അ​ൽ ഖ​ർ​ണി​ക്കൊ​പ്പം യു​എ​സി​ൽ നി​ന്നാ​കും യാ​ത്ര.

യു​എ​സി​ൽ നി​ന്നു​ള്ള എ​എ​ക്‌​സ്-2 ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​നൊ​പ്പം ചേ​രു​ന്ന ഇ​വ​ർ അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​ത്. ഈ ​വ​ർ​ഷം ര​ണ്ടാം​പാ​ദ​ത്തി​ലാ​കും യാ​ത്ര. 

2019ൽ ​ഹ​സ്ന അ​ൽ മ​ൻ​സൂ​രി എ​ന്ന യാ​ത്രി​ക​നി​ലൂ​ടെ  യു​എ​ഇ സ്വ​ന്തം പൗ​ര​നെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന ആ​ദ്യ അ​റ​ബ് രാ​ജ്യ​മാ​യി മാ​റി​യി​രു​ന്നു.

ഈ ​മാ​സം അ​വ​സാ​നം യു​എ​ഇ​യു​ടെ സു​ൽ​ത്താ​ൻ അ​ൽ നെ​യ​ഡി​യും ബ​ഹി​രാ​കാ​ശ യാ​ത്ര​യ്ക്കു ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

ആ​റു മാ​സം അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ക​ഴി​യു​ന്ന ആ​ദ്യ അ​റ​ബ് യാ​ത്രി​ക​നെ​ന്ന ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി​യാ​കും നെ​യ​ഡി മ​ട​ങ്ങു​ക.  

ഇ​തി​നി​ടെ​യാ​ണ് സൗ​ദി​യി​ൽ നി​ന്നൊ​രു വ​നി​ത ബ​ഹി​രാ​കാ​ശ യാ​ത്ര​യ്ക്കു ത​യാ​റെ​ടു​ക്കു​ന്ന​ത്. 2017ൽ ​അ​ധി​കാ​ര​മേ​റ്റ​തു മു​ത​ൽ രാ​ജ്യ​ത്തെ യാ​ഥാ​സ്ഥി​തി​ക- മ​ത നി​ബ​ന്ധ​ന​ക​ൾ പൊ​ളി​ച്ചെ​ഴു​താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണു കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ.

പു​രു​ഷ​ന്മാ​രു​ടെ തു​ണ​യി​ല്ലാ​തെ സ്ത്രീ​ക​ൾ​ക്ക് വാ​ഹ​ന​മോ​ടി​ക്കാ​നും വി​ദേ​ശ​യാ​ത്ര ന​ട​ത്താ​നും സൗ​ദി നേ​ര​ത്തേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

2016നു ​ശേ​ഷം സൗ​ദി​യി​ലെ തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ സ്ത്രീ ​പ്രാ​തി​നി​ധ്യം 17 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 37 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യ​തും സ​ൽ​മാ​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ്. 

Related posts

Leave a Comment