കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത ലം​ഘി​ച്ചു; അ​നു​വാ​ദ​മി​ല്ലാ​തെ വീ​ഡി​യോ ഷൂ​ട്ട് ചെയ്ത സൗ​ദി യു​വ​തി​ക്ക് 48 മ​ണി​ക്കൂ​ർ ത​ട​വ് ശി​ക്ഷ

റി​യാ​ദ്: ന​ഗ​ര​ത്തി​ലെ റ​സ്റ്റോ​റ​ന്‍റി​നു​ള്ളി​ൽ വ​ച്ച് അ​നു​വാ​ദ​മി​ല്ലാ​തെ ദ​മ്പ​തി​ക​ളു​ടെ വീ​ഡി​യോ ഷൂ​ട്ട് ചെ​യ്ത സൗ​ദി യു​വ​തി​യെ ജി​ദ്ദ​യി​ലെ ക്രി​മി​ന​ൽ കോ​ട​തി 48 മ​ണി​ക്കൂ​ർ ത​ട​വി​ന് ശി​ക്ഷി​ച്ചു.

ജി​ദ്ദ കോ​ർ​ണി​ഷി​ലെ പ്ര​ശ​സ്ത​മാ​യ റ​സ്റ്റോ​റ​ന്‍റ് ആ​ൻ​ഡ് കോ​ഫി ഷോ​പ്പി​ൽ വ​ച്ചാ​ണ് സം​ഭ​വം. സ്വ​ദേ​ശി പൗ​ര​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും വീ​ഡി​യോ​യാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത ലം​ഘി​ച്ച​തി​നാ​ണ് യു​വ​തി​ക്ക് ശി​ക്ഷ ന​ൽ​കി​യ​ത്.

പ​രാ​തി​ക്കാ​ര​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും വീ​ഡി​യോ എ​ടു​ത്ത​താ​യി സ​മ്മ​തി​ച്ചെ​ങ്കി​ലും അ​വ​ർ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ക്കു​ക​ളൊ​ന്നും പ​റ​ഞ്ഞി​ല്ലെ​ന്ന് കു​റ്റാ​രോ​പി​ത​യാ​യ യു​വ​തി കോ​ട​തി​യെ ധ​രി​പ്പി​ച്ചു.

Related posts

Leave a Comment