ആ​റ​ളം വീ​ണ്ടും കു​രു​തി​ക്ക​ളം; കാ​ട്ടാ​ന യു​വാ​വി​നെ ക​ല്ലി​ൽ അ​ടി​ച്ചു​കൊ​ന്നു; പു​ല​ർ​ച്ചെ​യു​ള്ള ആ​ക്ര​മ​ണം ഭാ​ര്യ​യു​ടെ ക​ൺ​മു​ന്നി​ൽ


ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ബ്ലോ​ക്ക് 10ൽ ​കാ​ട്ടാ​ന യു​വാ​വി​നെ തു​ന്പി​ക്കൈ​യി​ൽ ചു​റ്റി​യെ​ടു​ത്ത് അ​ടി​ച്ചുകൊ​ന്നു. ബ്ലോ​ക്ക് 10 ലെ ​താ​മ​സ​ക്കാ​ര​ൻ അ​നീ​ഷാ​ണ് (44) മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്രാ​ഥ​മി​ക ആ​വ​ശ്യം നി​ർ​വ​ഹി​ക്കു​ന്ന​തി​ന് അ​നീ​ഷും ഭാ​ര്യ അ​മ്പി​ളി​യും വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം.

മു​റ്റ​ത്തി​ന് സ​മീ​പ​ത്തു​ള്ള പ്ലാ​വി​ൽ നി​ന്നു ച​ക്ക പ​റി​ച്ചു തി​ന്നു​ക​യാ​യി​രു​ന്ന കാ​ട്ടാ​ന അ​തി​വേ​ഗം ര​ണ്ടാ​ൾ​ക്കും നേ​രേ തി​രി​യു​ക​യാ​യി​രു​ന്നു. ഉ​റ​ക്ക​ച്ച​ട​വി​ൽ ആ​യി​രു​ന്ന ഇ​രു​വ​രും എ​ന്തു​ചെ​യ്യ​ണം എ​ന്ന​റി​യാ​തെ ഭ​യ​ന്നു​പോ​യി. ആ​ന​യെ ക​ണ്ട് അ​മ്പി​ളി ആ​ദ്യം വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യെ​ങ്കി​ലും ഓ​ടു​ന്ന​തി​നി​ട​യി​ൽ കാ​ല് തെ​ന്നി അ​നീ​ഷി​ന് വേ​ഗ​ത്തി​ൽ ഓ​ടി മാ​റാ​ൻ ക​ഴി​ഞ്ഞി​ല്ല.

വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തേ​ക്ക് ഓ​ടി​യെ അ​നീ​ഷി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ ആ​ന പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തു നി​ന്ന് അ​നീ​ഷി​നെ തു​ന്പി​ക്കൈ​യി​ൽ ചു​റ്റി​യെ​ടു​ത്ത് മു​ൻ​വ​ശ​ത്ത് എ​ത്തി​ച്ച് ക​ല്ലി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് അ​നീ​ഷി​നെ പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മോ​ഴ​യാ​ന​യാ​ണ് ആ​ക്ര​മി​ച്ച​ത്. അ​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

വെ​ളി​മാ​നം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​നീ​ഷ, ആ​ദി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ പൊ​ലി​യു​ന്ന​ 15-ാമ​ത്തെ ജീ​വ​നാ​ണ് അ​നീ​ഷി​ന്‍റേ​ത്.

Related posts

Leave a Comment