അച്ഛൻ ഭാഗ്യക്കുറി വിറ്റ് നടന്നപ്പോൾ ആരതി ദാസ് ഭാഗ്യവുമായി വീട്ടിലെത്തി! മകൾ ഡോക്ടറാകും

ചാ​രും​മൂ​ട്: അ​ച്ഛ​ന്‍ ഭാ​ഗ്യ​ക്കു​റി വി​റ്റ് ന​ട​ന്ന​പ്പോ​ള്‍ ആ​ര​തി ദാ​സ് ഭാ​ഗ്യ​വു​മാ​യി വീ​ട്ടി​ലെ​ത്തി​യ​ത് കൊ​ച്ചു​കൂ​ര​യ്ക്ക് സ​ന്തോ​ഷം പ​ക​ര്‍​ന്നു. ഒ​പ്പം നാ​ട്ടു​കാ​ര്‍​ക്കും ആ​ഹ്ലാ​ദം.

നൂ​റ​നാ​ട് പു​ലി​മേ​ല്‍ തു​ണ്ടി​ല്‍ ഹ​രി​ദാ​സ്–​പ്ര​സ​ന്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ആ​ര​തി​ദാ​സി​നാ​ണ് എം​ബി​ബി​എ​സ് ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്റി​ല്‍ ത​ന്നെ പാ​ല​ക്കാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ച​ത്.

ര​ണ്ട് പെ​ണ്‍​മ​ക്ക​ള​ട​ങ്ങു​ന്ന കു​ടും​ബം ക​ഴി​യു​ന്ന​ത് ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നാ​യ ഹ​രി​ദാ​സി​ന്റെ​യും അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​റാ​യ പ്ര​സ​ന്ന​യു​ടെ​യും തു​ച്ഛ​മാ​യ വ​രു​മാ​നം കൊ​ണ്ടാ​ണ്.

പ​ട​നി​ലം എ​ച്ച്എ​സ്എ​സി​ല്‍​നി​ന്നു പ്ല​സ്ടു പാ​സാ​യ ആ​ര​തി ആ​ല​പ്പു​ഴ തു​മ്പോ​ളി​യി​ലെ കോ​ച്ചി​ങ് സെ​ന്റ​റി​ലെ എ​ന്‍​ട്ര​ന്‍​സ് പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ര​ണ്ടാം ശ്ര​മ​ത്തി​ലാ​ണ് ഉ​യ​ര്‍​ന്ന റാ​ങ്ക് നേ​ടി​യ​ത്.

പാ​ല​ക്കാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മെ​റി​റ്റി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ചെ​ങ്കി​ലും 15–ാം തീ​യ​തി കോ​ള​ജി​ല്‍ ക്ലാ​സ് തു​ട​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി യൂ​ണി​ഫോം, തു​ട​ക്ക​ത്തി​ലെ ഫീ​സ്, മ​റ്റ് കാ​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കാ​യി 40000 രൂ​പ​യോ​ളം വേ​ണ്ടി​വ​രും.

ഇ​ത് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഹ​രി​ദാ​സും കു​ടും​ബ​വും. 24000 രൂ​പ തു​ട​ക്ക​ത്തി​ല്‍ കോ​ള​ജി​ല്‍ ത​ന്നെ അ​ട​യ്ക്ക​ണം.

ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും മ​ക​ള്‍ ഡോ​ക്ട​ര്‍ ആ​കു​ന്ന​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഹ​രി​ദാ​സും കു​ടും​ബ​വും. ഇ​ള​യ മ​ക​ള്‍ ഗൗ​രി​ദാ​സ് പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.

Related posts

Leave a Comment