ഇനി കാടറിയുന്ന കൊമ്പൻ..! അരിതിന്ന കാലം മറന്നു, പുതിയ ചുറ്റുപാടിൽ ഇണങ്ങി അരിക്കൊമ്പൻ;  അ​പ്പ​ർ​കോ​ത​യാ​റി​ലെത്തിയ കൊമ്പനടുത്തേക്ക് ആനക്കൂട്ടം

 

കാ​ട്ടാ​ക്ക​ട : അ​രിക്കൊ​മ്പ​ന്‍റെ പു​തി​യ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പ​ങ്കു വ​ച്ച് ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ്. അ​രി​ക്കൊ​മ്പ​ൻ അ​വ​ശ​നെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് പു​തി​യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ആ​ന തീ​റ്റ​യെ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. അ​പ്പ​ർ കോ​ത​യാ​ർ മേ​ഖ​ല​യി​ൽ തു​ട​രു​ന്ന ആ​ന ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും വ്യാ​ജ​വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും വ​നം​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

അ​രി​ക്കൊ​മ്പ​ന്‍റെ അ​ടു​ത്ത് മ​റ്റ് ആ​ന​ക​ളു​ടെ കൂ​ട്ട​വു​മു​ണ്ട്. പു​തി​യ സാ​ഹ​ച​ര്യ​വു​മാ​യി ആ​ന പൂ​ർ​ണ്ണ​മാ​യും ഇ​ണ​ങ്ങി​യെ​ന്ന് വ​നം​വ​കു​പ്പ് വി​ശ​ദീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​ക്ക് ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​രി​ക്കൊ​മ്പ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ ക​ള​ക്കാ​ട് മു​ണ്ട​ൻ​തു​റൈ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ ക​ഴി​യു​ന്ന അ​രി​ക്കൊ​മ്പ​ൻ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ക​ള​ക്കാ​ട് ക​ടു​വാ​സ​ങ്ക​തം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​സ്.​സെ​മ്പ​ക​പ്രി​യ വി​ശ​ദ​മാ​ക്കി​യി​രു​ന്നു.

ക്ഷീ​ണി​ച്ചെ​ന്ന നി​ല​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച അ​രി​ക്കൊ​മ്പ​ന്‍റെ ചി​ത്രം ജൂ​ൺ 10 ന് ​എ​ടു​ത്ത​താ​ണ്. ആ​ന നി​ൽ​ക്കു​ന്ന​തി​ന് 100 മീ​റ്റ​ർ അ​ക​ലെ നി​ന്നാ​ണ് ആ ​ദൃ​ശ്യം പ​ക​ർ​ത്തി​യ​ത്. അ​തി​നാ​ലാ​ണ് മെ​ലി​ഞ്ഞ​താ​യി തോ​ന്നു​ന്ന​തെ​ന്നും ക​ള​ക്കാ​ട് ക​ടു​വാ​സ​ങ്ക​തം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​സ് സെ​മ്പ​ക​പ്രി​യ പ​റ​യു​ന്നു.

അ​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം വൈ​ൽ​ഡ് ലൈ​ഫ് അ​ധി​കൃ​ത​ർ ആ​ന​യു​ടെ സ​ഞ്ചാ​ര​പ​ഥം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ആ​ന കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ന​ത്താ​ര​യ്ക്ക് സ​മീ​പ​മാ​ണ് ഉ​ള്ള​തെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​വ​ർ പ​ങ്ക് വ​യ്ക്കു​ന്നി​ല്ല. അ​തി​ർ​ത്തി​യി​ൽ വ​ന​പാ​ല​ക​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.അ​തി​നി​ടെ, അ​രി​ക്കൊ​മ്പ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ വീ​ണ്ടും ഹ​ർ​ജി​യു​മെ​ത്തി.

അ​രി​കൊ​മ്പ​ന് ഇ​നി മ​യ​ക്കു​വെ​ടി വ​യ്ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ക്കി​ങ് ഐ ​ഫൗ​ണ്ടേ​ഷ​ൻ എ​ന്ന സം​ഘ​ട​ന​യാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്. അ​രി​കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വെ​ക്ക​രു​തെ​ന്ന​തി​നൊ​പ്പം ചി​കി​ത്സ ഉ​റ​പ്പാ​ണ​മെ​ന്ന ആ​വ​ശ്യ​വും ഹ​ർ​ജി​യി​ലു​ണ്ട്.

Related posts

Leave a Comment