മു​ടി വെ​ട്ടാ​നെ​ത്തി​യ കു​ട്ടി​ക്ക് പീഡനം; അതിഥിതൊഴിലാളിയായ ബാ​ർ​ബ​ർ അ​റ​സ്റ്റി​ൽ


കൂ​ത്തു​പ​റ​മ്പ്: അ​ഞ്ച​ര​ക്ക​ണ്ടി വ​ണ്ണാ​ന്‍റെ​മെ​ട്ട​യി​ൽ ബാ​ർ​ബ​ർ ഷോ​പ്പി​ൽ പ​ന്ത്ര​ണ്ടു​കാ​ര​നെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വദേശിയായ യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ഇ​ൻ​ജാ​ർ (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബാ​ർ​ബ​ർ ഷോ​പ്പി​ൽ മു​ടി വെ​ട്ടാ​നാ​യി എ​ത്തി​യ പ​ന്ത്ര​ണ്ടു​കാ​ര​നെ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ൻ​ജാ​ർ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി.

പ​രാ​തി പ്ര​കാ​രം പി​ണ​റാ​യി എ​സ്ഐ ബാ​വി​ഷ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment