അ​ര്‍​ജു​ന അ​വാ​ര്‍​ഡ് ജേ​താ​വ് ട്രീ​സാ ജോ​ളി​യെ ആ​ദ​രി​ക്കും

കൊ​ച്ചി: ബാ​ഡ്മി​ന്‍റ​ണ്‍ വേ​ള്‍​ഡ് ഫെ​ഡ​റേ​ഷ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യ്ക്കാ​യി മെ​ഡ​ല്‍ നേ​ടി​യ മ​ല​യാ​ളി​താ​രം ട്രീ​സാ ജോ​ളി​യെ കേ​ര​ള ബാ​ഡ്മി​ന്‍റ​ണ്‍ ഷ​ട്ടി​ല്‍ അ​സോ​സി​യേ​ഷ​ന്‍ ആ​ദ​രി​ക്കും.

അ​ര്‍​ജു​ന അ​വാ​ര്‍​ഡ് ല​ഭി​ച്ച ആ​ദ്യ മ​ല​യാ​ളി വ​നി​താ താ​ര​മാ​ണ് ട്രീ​സാ ജോ​ളി. രാ​ജ്യ​ത്തി​നാ​യി മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ട്രീ​സ​യ്ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് അ​സോ​സി​യേ​ഷ​ന്‍ പാ​രി​തോ​ഷി​ക​മാ​യി ന​ല്‍​കു​ക.

ഡെ​ന്മാ​ര്‍​ക്കി​ല്‍ ന​ട​ന്ന തോ​മ​സ് ക​പ്പ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ ഇ​ന്ത്യ​ന്‍ ടീ​മി​ലെ മ​ല​യാ​ളി​താ​ര​ങ്ങ​ളാ​യ പ്ര​ണോ​യ്, അ​ര്‍​ജു​ന്‍, കി​ര​ണ്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍​ക്ക് 50,000 രൂ​പ​വീ​തം പാ​രി​തോ​ഷി​കം ന​ല്‍​കാ​നും കേ​ര​ള ബാ​ഡ്മി​ന്‍റ​ണ്‍ ഷ​ട്ടി​ല്‍ അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നി​ച്ചു.

എ​ല്ലാ പാ​രി​തോ​ഷി​ക​ങ്ങ​ളും കേ​ര​ള ബാ​ഡ്മി​ന്‍റ​ണ്‍ ഷ​ട്ടി​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ മെ​റി​റ്റ് ഈ​വ​നിം​ഗി​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഇ.​പി. ചി​ത്രേ​ഷ് നാ​യ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment