എ​​ന്തു​​കൊ​​ണ്ട് ഒ​​രു സെ​​ന്‍റിമീ​​റ്റ​​ര്‍..? അ​ര്‍​മാ​ന്‍​ഡ് ഡു​പ്ലാ​ന്‍റി​സ് എ​ത്ര ഉ​യ​രം​വ​രെ ലോ​ക റി​ക്കാ​ര്‍​ഡ് തി​രു​ത്തി മു​ന്നേ​റും

അ​ര്‍​മാ​ന്‍​ഡ് ഡു​പ്ലാ​ന്‍റി​സ് എ​ത്ര ഉ​യ​രം​വ​രെ ലോ​ക റി​ക്കാ​ര്‍​ഡ് തി​രു​ത്തി മു​ന്നേ​റും. ഡു​പ്ലാ​ന്‍റി​സി​ന്‍റെ അ​ച്ഛ​ന്‍ ഗ്രെ​ഗ് പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് താ​രം 6.40 മീ​റ്റ​ര്‍ ഉ​യ​രം വ​രെ അ​നാ​യാ​സം ക്ലി​യ​ര്‍ ചെ​യ്യും. ഡു​പ്ലാ​ന്‍റി​സി​ന്‍റെ ചാ​ട്ടം കാ​ണു​മ്പോ​ള്‍ അ​തു മ​ന​സി​ലാ​കു​മെ​ന്ന​തും യാ​ഥാ​ര്‍​ഥ്യം. കാ​ര​ണം, വ്യ​ക്ത​മാ​യ ക്ലി​യ​റിം​ഗാ​ണ് ഓ​രോ ലോ​ക റി​ക്കാ​ര്‍​ഡി​ലും ഡു​പ്ലാ​ന്‍റി​സ് ന​ട​ത്തു​ന്ന​ത്.

2020 ഫെ​ബ്രു​വ​രി എ​ട്ടി​ന് 6.17 മീ​റ്റ​ര്‍ കു​റി​ച്ചാ​ണ് ഡു​പ്ലാ​ന്‍റി​സ് ആ​ദ്യ​മാ​യി ലോ​ക റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. ഫ്രാ​ന്‍​സി​ന്‍റെ റെ​നോ​ഡ് ലാ​വി​ല്ലെ​നി​യു​ടെ പേ​രി​ലെ 6.16 മീ​റ്റ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡ് അ​തോ​ടെ തി​രു​ത്ത​പ്പെ​ട്ടു. അ​തി​നു​ശേ​ഷം ഓ​രോ ത​വ​ണ​യും ഒ​രു സെ​ന്‍റി​മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി​യാ​ണ് സ്വീ​ഡി​ഷ് താ​രം ലോ​ക റി​ക്കാ​ര്‍​ഡ് ഇ​തി​നോ​ട​കം 15 ത​വ​ണ ക്ലി​യ​ര്‍ ചെ​യ്ത​തെ​ന്ന​തു ശ്ര​ദ്ധേ​യം. പോ​ള്‍​വോ​ള്‍​ട്ടി​ല്‍ താ​ര​ങ്ങ​ള്‍​ക്ക് എ​ത്ര ഉ​യ​രം​വ​രെ​യും വ​ര്‍​ധി​പ്പി​ച്ചു ക്ലി​യ​ര്‍ ചെ​യ്യാ​മെ​ന്നി​രി​ക്കേ​യാ​ണി​ത്.

കാ​ര​ണം ഇ​ത്
2024 ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ ലോ​ക റി​ക്കാ​ര്‍​ഡ് കു​റി​ച്ച​പ്പോ​ള്‍ 74,000 പൗ​ണ്ടാ​ണ് (ഏ​ക​ദേ​ശം 91 ല​ക്ഷം രൂ​പ) സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. ഇ​തു​കൂ​ടാ​തെ സ്വ​ര്‍​ണം നേ​ടി​യ​തി​ലൂ​ടെ 51,400 പൗ​ണ്ടും (63 ല​ക്ഷം രൂ​പ) ല​ഭി​ച്ചു. ഓ​രോ മീ​റ്റി​ലും സ​മ്മാ​ന​ത്തു​ക​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ള്‍ ഉ​ണ്ടാ​കാ​റു​ണ്ട്.

ഡു​പ്ലാ​ന്‍റി​സി​ന്‍റെ സ്‌​പോ​ണ്‍​സ​ര്‍ ക​മ്പ​നി​യാ​യ പൂ​മ ഓ​രോ ലോ​ക റി​ക്കാ​ര്‍​ഡ് കു​റി​ക്കു​മ്പോ​ഴും അ​വാ​ര്‍​ഡ് ബോ​ണ​സ് ന​ല്‍​കും. ഇ​ത് എ​ത്ര തു​ക​യാ​ണെ​ന്ന് ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ചു​രു​ക്ക​ത്തി​ല്‍ ലോ​ക റി​ക്കാ​ര്‍​ഡ് തി​രു​ത്തി​യ​തി​ലൂ​ടെ മാ​ത്രം ഡു​പ്ലാ​ന്‍റി​സ് ഏ​ക​ദേ​ശം 1.3 മി​ല്യ​ണ്‍ ഡോ​ള​ര്‍ (ഏ​ക​ദേ​ശം 12 കോ​ടി രൂ​പ) സ​മ്മാ​ന​ത്തു​ക​യാ​യി കൈ​പ്പ​റ്റി​യെ​ന്നാ​ണ് ഫോ​ബ്‌​സി​ന്‍റെ ക​ണ​ക്ക്.

Related posts

Leave a Comment