എലത്തൂർ ട്രെയിനിലെ തീവയ്പ്പ്: പ്രതി പിടിയിൽ; പിടികൂടിയത്‌ മഹാരാഷ്ട്രയില്‍ നിന്നും

മുംബൈ: കോ​ഴി​ക്കോ​ട്ട് ട്രെ​യി​നി​ല്‍ തീ​വ​ച്ച സം​ഭ​വ​ത്തി​ലെ പ്രതിയെന്ന് സംശയിക്കുന്ന ആൾ മഹാരാഷ്ട്രയില്‍ നിന്നും പിടിയിലായതായി റിപ്പോര്‍ട്ട്.

കേന്ദ്ര ഇന്‍റലിജന്‍സ് കെെമാറിയ വിവരത്തെതുടർന്ന് മഹാരാഷ്ട്ര എടിഎസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

റെയിൽവേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്‍റെ സഹായവും എടിഎസിന് ലഭിച്ചു. കേരളാ പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്ര രത്‌നഗിരിയിലുള്ള സിവിൽ ആശുപത്രിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

മുഖത്തും കെെയ്ക്കും പരിക്കേറ്റതിനാൽ ആശുപത്രിയില്‍ ചികിത്‌സതേടി എത്തിയ പ്രതി പോലീസിനെ കണ്ട് ഇറങ്ങിയോടുകയായിരുന്നു.

പിന്നാലെ പാഞ്ഞ പോലീസ് ഇയാളെ കീഴടക്കുകയായിരുന്നു. നോ​യി​ഡ സ്വ​ദേ​ശി ഷ​ഹ​റൂ​ഖ് ​സെയ്ഫിയാ​ണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. 

ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​ത്രി 09.20-ഓ​​​ടെ​​​യാ​​​ണ് ആ​​​​ല​​​​പ്പു​​​​ഴ – ക​​​​ണ്ണൂ​​​​ര്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ൽ ഇയാൾ തീ​​​​വ​​​​ച്ച​​​​ത്.

കൈ​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍​നി​​​റ​​​ച്ച കു​​​പ്പി​​​യു​​​മാ​​​യി D1 കോ​​​ച്ചി​​​ലെ​​​ത്തി​​​യ അ​​​ക്ര​​​മി യാ​​​ത്ര​​​ക്കാ​​​രു​​​ടെ ദേ​​​ഹ​​​ത്തേ​​​ക്കു പെ​​​ട്രോ​​​ള്‍ ഒ​​​ഴി​​​ക്കു​​​ക​​​യും പി​​​ന്നാ​​​ലെ തീ​​​കൊ​​​ളു​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

സംഭവുമായി ബന്ധപ്പെട്ട് പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ മരിച്ചിരുന്നു.

Related posts

Leave a Comment