വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ല​ഹ​രി വ​സ്തുക്കളുടെ​ വി​ൽ​പ്പ​ന; കൊല്ലത്ത് ര​ണ്ട് കോ​ടി​യു​ടെ ല​ഹ​രി​മ​രു​ന്നുമായി രണ്ടുപേർ പിടിയിൽ


കൊ​ല്ലം : ജി​ല്ല​യി​ൽ ര​ണ്ടി​ട​ത്താ​യി ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു​കോ​ടി​യി​ലേ​റെ വി​ല​വ​രു​ന്ന ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. ക​രു​നാ​ഗ​പ്പ​ള്ളി കൊ​ല്ലം എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​ല​ർ​ച്ച​യോ​ടെ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വ​ൻ​ല​ഹ​രി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

ച​വ​റ​യി​ൽ​നി​ന്ന് ര​ണ്ട് കി​ലോ​യോ​ളം ഹാ​ഷി​ഷ് ഓ​യി​ലും വാ​ഹ​ന​വും എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ല​ഹ​രി വ​സ്തു​ക്ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ തൃ​ശൂ​ർ സ്വ​ദേ​ശി സി​റാ​ജ്, ച​വ​റ സ്വ​ദേ​ശി അ​ഖി​ൽ​രാ​ജ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രാ​ജ്യാ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ ര​ണ്ട് കി​ലോ ഹാ​ഷീ​ഷ് ഓ​യി​ലി​ന് ര​ണ്ട് കോ​ടി രൂ​പ​വി​ല​വ​രു​മെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.​

കാ​വ​നാ​ട്ടു​നി​ന്നാ​ണ് അ​ഞ്ച് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്ക് ത​യാ​റാ​ക്കു​ന്ന​തി​നി​ട​യി​ൽ അ​ജി​മോ​നാ​ണ് പി​ടി​യി​ലാ​യ​ത്. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ്പ​ന​യു​മാ​യി​ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ മൂ​ന്നു​പേ​രെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts

Leave a Comment