പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ  പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ക​ല്ലേ​റ്; സഹോദരങ്ങൾ പിടിയിൽ

പ​ത്ത​നാ​പു​രം : വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ക​ല്ലേ​റ്. സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ലാ​യി. മ​ഞ്ഞ​ക്കാ​ല ഓ​ണ​ങ്കോ​ട് കോ​ള​നി​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ്ര​ദേ​ശ​വാ​സി​യാ​യ പു​ത്ത​ന്‍​വി​ള വീ​ട്ടി​ല്‍ രാ​ഘ​വ​ന്‍ അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.​ സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കു​ന്നി​ക്കോ​ട് പോലീ​സ് രാ​ഘ​വ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വാ​ഹ​നം തി​രി​കെ പോ​കു​ന്ന​തി​നി​ടെ രാ​ഘ​വ​ന്‍റെ മ​ക​നും സു​ഹൃ​ത്തു​ക്ക​ളും ത​ട​യു​ക​യും പോ​ലീ​സു​കാ​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ക​ല്ലെ​റി​യു​ക​യുമാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ വി​ഷ്ണു, ന​ന്ദു, സു​രാ​ജ്, ക​ണ്ട​ല​റി​യാ​വു​ന്ന ഒ​രാ​ള്‍ എ​ന്നി​വ​രാ​ണ് ക​ല്ലെ​റി​ഞ്ഞ​ത്.

സം​ഭ​വ​മ​റി​ഞ്ഞ് കു​ന്നി​ക്കോ​ട് സി ​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പോലീ​സ് സം​ഘ​മെ​ത്തി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.​ വി​ഷ്ണു (25), ന​ന്ദു(18) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​

പോലീ​സ് മ​ര്‍​ദി​ച്ച​താ​യി ആ​രോ​പി​ച്ച് വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ ര​ഞ്ചു പു​ന​ലൂ​ര്‍ താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ തേ​ടി.

Related posts

Leave a Comment