ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു; ക്വാ​റ​ന്‍റൈനില്‍ ക​ഴി​ഞ്ഞ യു​വ​തി​യെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ച​മ​ഞ്ഞ് പരിശോധന; പത്തൊമ്പതുകാരൻ പോലീസ് പിടിയിൽ

പ​ത്ത​നം​തി​ട്ട: ക്വാ​റ​ന്‍റൈനില്‍ ക​ഴി​ഞ്ഞ യു​വ​തി​യെ ദേ​ഹ​പ​രി​ശോ​ധ​ന​യ്ക്കു ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ ക്വാ​റ​ന്‍റൈൻ ചെ​യ്‌​തേ​ക്കും. പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി വ​ട​ക്കേ​ച്ച​രു​വി​ല്‍ ആ​ദി​ലാ​ണ് (19) പി​ടി​യി​ലാ​യ​ത്.

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ല്‍ ക്വാ​റ​ന്‍റൈനി​ല്‍ ക​ഴി​യു​ന്ന യു​വ​തി​യു​ടെ മു​റി​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​ണ് യു​വാ​വ് എ​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി​യ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യാ​യ യു​വ​തി പെ​യ്ഡ് ക്വാ​റ​ന്‍റൈനിലാ​യി​രു​ന്നു.

ലോ​ഡ്ജി​ല്‍ ജോ​ലി ചെ​യ്യു​ന്ന ബ​ന്ധു​വി​നെ കാ​ണാ​നെ​ത്തി​യ ആ​ദി​ല്‍ മു​റി​യി​ല്‍ യു​വ​തി ഇ​രി​ക്കു​ന്ന​തു ക​ണ്ടു. മ​ട​ങ്ങി​യെ​ത്തി​യ ആ​ദി​ല്‍ വാ​തി​ലി​ല്‍ മു​ട്ടി​വി​ളി​ച്ചു, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്നു പ​റ​ഞ്ഞു ക്ഷേ​മം അ​ന്വേ​ഷി​ച്ചു. ശാ​രീ​രി​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​നു​ണ്ടെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ യു​വ​തി ക​ട്ടിലി​ല്‍ കി​ട​ന്ന​താ​യും അയാൾ ക​ണ്ണു​ക​ള്‍ പ​രി​ശോ​ധി​ച്ച​താ​യും പ​റ​യു​ന്നു.

തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചപ്പോൾ യു​വ​തി ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​റ​ങ്ങി​യോ​ടി​യ ഇ​യാ​ളെ പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടി. വ​നി​താ പോ​ലീ​സ് യു​വ​തി​യി​ല്‍ നി​ന്നു മൊ​ഴി ശേ​ഖ​രി​ച്ചു. സ​മാ​ന​മാ​യ കേ​സു​ക​ളി​ല്‍ ആ​ദി​ല്‍ നേ​ര​ത്തെ പ്ര​തി​യാ​യി​ട്ടു​ണ്ട്.

പ്രീ ​പെ​യ്ഡ് ക്വാ​റന്‍റൈനി​ലു​ള്ള​വ​ര്‍ മു​റി​ക​ളി​ല്‍ ഉ​ണ്ടെ​ന്ന​റി​ഞ്ഞാണ് ആ​ദി​ല്‍ എ​ത്തി​യ​ത്. ക്വാ​റന്‍റൈൻ‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണ് എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ആ​ദി​ല്‍ എ​ത്തി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം യു​വാ​വി​നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നാ​ണ് നീ​ക്കം.

Related posts

Leave a Comment