സദാചാര ആങ്ങളയെ കുടുക്കി പെൺകുട്ടികൾ… പാ​ണ്ഡ​വ​ൻ​പാ​റ കാ​ണാ​നെ​ത്തി​യ വിദ്യാർഥിനികൾ​ക്കെ​തി​രേ അ​തി​ക്ര​മം; ചോദ്യം ചെയ്ത വിദ്യാർഥിനിയെ കയറിപ്പിടിച്ചു; പിന്നെ സംഭവിച്ചത് കണ്ടോ…


ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ഡ​വ​ൻ​പാ​റ കാ​ണാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കെ​തി​രെ അ​തി​ക്ര​മം. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ചെ​ങ്ങ​ന്നൂ​ർ പാ​ണ്ഡ​വ​ൻ​പാ​റ ക്ഷേ​ത്ര ഭാ​ര​വാ​ഹി​യാ​യ ജ​യ​കു​മാ​റി​നെ​തി​രെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​റ് പെ​ണ്‍​കു​ട്ടി​ക​ൾ പാ​ണ്ഡ​വ​ൻ​പാ​റ കാ​ണു​ന്ന​തി​നാ​യാ​ണ് എ​ത്തി​യ​ത്. ഈ​സ​മ​യം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജ​യ​കു​മാ​ർ ഇ​വ​രെ ചോ​ദ്യം​ചെ​യ്യു​ക​യും മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു.

പെ​ണ്‍​കു​ട്ടി​ക​ൾ എ​തി​ർ​ത്ത​തോ​ടെ അ​സ​ഭ്യം​പ​റ​ഞ്ഞ് ഒ​രു കു​ട്ടി​യു​ടെ കൈ​യ്ക്ക് പി​ടി​ച്ച് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. പ​രി​സ​ര​ത്തു​കി​ട​ന്ന വ​ലി​യ ക​ന്പു​കൊ​ണ്ട് ഇ​വ​രെ അ​ടി​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി.

മ​റ്റൊ​രു പെ​ണ്‍​കു​ട്ടി ഇ​തെ​ല്ലാം വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ട​ൻ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി​യ​തോ​ടെ ഇ​യാ​ൾ സ്ഥ​ലം​വി​ട്ടു.

പോ​ലീ​സ് പെ​ണ്‍​കു​ട്ടി​ക​ളെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് കോ​ള​ജി​ൽ​നി​ന്നും കു​ട്ടി​ക​ളും സ്റ്റേ​ഷ​നി​ലെ​ത്തി. പെ​ണ്‍​കു​ട്ടി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൻ​മേ​ൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും കൈ​യേ​റ്റം ചെ​യ്ത​തി​നും ജ​യ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​തി​ന് മു​ൻ​പും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പ​റ​യു​ന്നു.പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പാ​ണ്ഡ​വ​ൻ​പാ​റ കാ​ണു​ന്ന​തി​നും ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കു​ന്ന​തി​നു​മാ​യി നി​ര​വ​ധി​പേ​ർ എ​ത്തു​ന്പോ​ൾ സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് ഇ​വ​രെ ചോ​ദ്യം​ചെ​യ്യു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

മു​ൻ​പ് പാ​ണ്ഡ​വ​ൻ പാ​റ​യു​ടെ ച​രി​ത്ര പ്രാ​ധാ​ന്യം വാ​ർ​ത്ത​യാ​ക്കി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ​യും ദൃ​ശ്യ​മാ​ധ്യ​മ​ത്തി​നാ​യി ചി​ത്രീ​ക​രി​ക്കാ​നെ​ത്തി​യ വ​രേ​യും ഇ​യാ​ൾ ചോ​ദ്യം​ചെ​യ്യു​ക​യും വി​ഡി​യോ കാ​മ​റ പി​ടി​ച്ചു​വാ​ങ്ങി കൈ​യേ​റ്റ​ത്തി​നു മു​തി​രു​ക​യും ചെ​യ്ത സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.ു

Related posts

Leave a Comment