ര​ണ്ടാ​ളു​ടെ​യും ര​ണ്ടാം വി​വാ​ഹം! ഞ​ങ്ങ​ളെ ഒ​രു​മി​ച്ച് കാ​ണു​മ്പോ​ൾ മ​റ്റ് ത​ര​ത്തി​ലു​ള്ള സം​സാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക​രു​ത​ല്ലോ ? വിവാഹത്തെക്കുറിച്ച് മനസുതുറന്ന്‌ അ​ഞ്ജ​ലി നാ​യ​ർ

വി​വാ​ഹ വി​ശേ​ഷ​ങ്ങ​ൾ കൊ​ട്ടി​ഘോ​ഷി​ക്കാ​നോ ഉ​ത്സ​വ​മാ​ക്കാ​നോ താ​ല്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഞ​ങ്ങ​ളെ ഒ​രു​മി​ച്ച് കാ​ണു​മ്പോ​ൾ മ​റ്റ് ത​ര​ത്തി​ലു​ള്ള സം​സാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക​രു​ത​ല്ലോ എ​ന്ന് ക​രു​തി​യാ​ണ് വി​വാ​ഹി​ത​രാ​യ കാ​ര്യം ഏ​വ​രെ​യും അ​റി​യി​ച്ച​ത്.

ഒ​രുവ​ർ​ഷ​ത്തെ പ​രി​ച​യ​ത്തോ​ടെ, ഒ​ന്നി​ച്ചു മു​ന്നോ​ട്ടു പോ​കാ​നാ​കും എ​ന്നു തോ​ന്നി​യ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ച​ത്.

അ​വ​രും ആ​ലോ​ചി​ച്ച് സ​മ്മ​ത​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ ര​ണ്ടാ​ളു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ​വി​വാ​ഹം 2014 ൽ ​പി​രി​ഞ്ഞു. എ​ന്‍റെ ആ​ദ്യ വി​വാ​ഹം 2016 ൽ ​പി​രി​ഞ്ഞു.

മു​ന്പൊ​രു അ​നു​ഭ​വം ഉ​ള്ള​തി​നാ​ൽ ഈ ​വി​വാ​ഹ​ക്കാ​ര്യം അ​റി​യു​മ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ എ​ന്തൊ​ക്കെ ക​ള്ള​ക്ക​ഥ​ക​ളാണ് മെ​ന​യു​ക എ​ന്നോ​ർ​ത്ത് ന​ല്ല പേ​ടി​യു​ണ്ടാ​യി​രു​ന്നു.

വ്യ​ക്തിജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടു​ള്ള ആ​ളാ​ണ് ഞാ​ൻ. അ​വ​ൾ വീ​ണ്ടും കു​ഴി​യി​ലേ​ക്ക് ചാ​ടി എ​ന്നൊ​ക്കെ​യാ​കും ക​മ​ന്‍റു​ക​ൾ വ​രി​ക. മോ​ൾ​ക്കൊ​രു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക​രു​തെ​ന്ന് ക​രു​തി.

അ​തു​കൊ​ണ്ടാ​ണ് വി​വാ​ഹ​ക്കാ​ര്യം എ​ല്ലാ​വ​രെ​യും അ​റി​യി​ക്കാ​മെ​ന്ന് ചി​ന്തി​ച്ച​ത്.

-അ​ഞ്ജ​ലി നാ​യ​ർ

Related posts

Leave a Comment