ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ അക്രമം! എ​സ്ഐ​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട് : ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് നെ​ടു​മ​ങ്ങാ​ട് എ​സ്ഐ​യേ​യും പോ​ലീ​സു​കാ​രെ​യും ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളിവി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.​

ആ​നാ​ട് ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ അ​ക്ര​മം ന​ട​ത്തി​യ​വ​രെ ത​ട​യാ​ൻ ശ്ര​മി​ച്ച നെ​ടു​മ​ങ്ങാ​ട് എ​സ്ഐ സു​നി​ൽ ഗോ​പി​യെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ​യും അ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും പോ​ലീ​സ് വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

അ​ഞ്ചാം പ്ര​തി ആ​നാ​ട് പാ​ണ്ട​വ​പു​രം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​ക്കു സ​മീ​പം മ​ഹേ​ഷ് ഭ​വ​നി​ൽ മ​ഹേ​ഷ് കു​മാ​ർ(30 ) , 11-ാം പ്ര​തി ആ​നാ​ട് വി​ല്ലേ​ജി​ൽ മ​ണ്ഡ​പം ആ​ലം​കോ​ട് മോ​ഹ​ന​ൻ നി​വാ​സി​ൽ വേ​ണു​ഗോ​പാ​ല​ൻ (30) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആക്ര​മ​ത്തി​നുശേ​ഷം പ്ര​തി​ക​ൾ എ​റ​ണാ​കു​ള​ത്തും ത​മി​ഴ്നാ​ട്ടി​ലെ വി​വ​ിധ ഭാ​ഗ​ങ്ങ​ളി​ലും ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രു​ക​യാ​യി​രു​ന്നു. മ​ഹേ​ഷ് കു​മാ​റി​നെ ക​ണ്ടെ​ത്തു​ന്ന​തി​ന് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ബി. ​വി​നോ​ദി​ന്‍റെ​ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​നി​ൽ കു​മാ​ർ, എ​സ്ഐ എ​സ്. ഷു​ക്കൂ​ർ പോ​ലീ​സു​കാ​രാ​യ സ​ന​ൽ​രാ​ജ്, ഷാ​ജി, രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു​പേ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts