കൊല്ലത്തെ ഇല്ലാതാക്കാൻ ആന്ധ്രാകഞ്ചാവ്..! ഒ​ന്നേ​കാ​ൽ​ കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​ പേ​ർ പി​ടി​യി​ൽ; കൊ​ല്ല​ത്തെ ഏ​ജ​ന്‍റി​ന് കൈ​മാ​റാ​നാ​യി എത്തിച്ചപ്പോഴാണ് യുവാക്കൾ പിടിയിലായത്

കൊ​ല്ലം: ഒ​ന്നേ​കാ​ൽ കി​ലോ​ക​ഞ്ചാ​വു​മാ​യി വ​ർ​ക്ക​ല സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. സ​ജി​ത്ത്, അ​ലീ​ഫു​ദീ​ൻ, വി​പി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ ബൈ​ക്കു​ക​ളി​ൽ സ്ഥി​ര​മാ​യി കൊ​ല്ല​ത്ത് ക​ഞ്ചാ​വ് എ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കൊ​ല്ല​ത്തെ ഏ​ജ​ന്‍റി​ന് കൈ​മാ​റാ​നാ​യി ആ​ന്ധ്ര​യി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​ത്.

പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് ഈ​സ്റ്റ് എ​സ്ഐ ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ രാ​ത്രി​യി​ൽ കൊ​ല്ലം മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം​വ​ച്ചാ​ണ്ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കൊ​ല്ല​ത്ത് നി​ര​ന്ത​രം ക​ഞ്ചാ​വ് എ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts