അന്യസംസ്ഥാനക്കാരനായ പുതപ്പു കച്ചവടക്കാരെ സൂക്ഷിക്കുക! കൊട്ടാരക്കര വെട്ടിക്കവലയില്‍ രണ്ടു മാസം ഗര്‍ഭിണിയായ സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ചു

കൊ​​​ട്ടാ​​​ര​​​ക്ക​​​ര: ഗ​​​ർ​​​ഭി​​​ണി​​​യെ വീ​​​ട്ടി​​​ൽ ക​​​യ​​​റി അ​​​പ​​​മാ​​​നി​​​ച്ച അ​​​ന്യ​​​സം​​​സ്ഥാ​​​ന​​​ക്കാ​​​ര​​​നാ​​​യ പു​​​ത​​​പ്പു ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര​​​നെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് അ​​​ലി​​​ഗ​​​ഡ് സ്വ​​​ദേ​​​ശി നൂ​​​ർ മു​​​ഹ​​​മ്മ​​​ദ് (26) ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10 ഓ​​​ടെ കൊ​​​ട്ടാ​​​ര​​​ക്ക​​​ര വെ​​​ട്ടി​​​ക്ക​​​വ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പു​​​ത​​​പ്പു ക​​​ച്ച​​​വ​​​ട​​​ത്തി​​​നാ​​​യി നൂ​​​ർ മു​​​ഹ​​​മ്മ​​​ദ് എ​​​ത്തി​​​യ വീ​​​ട്ടി​​​ൽ ര​​​ണ്ടു മാ​​​സം ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ സ്ത്രീ ​​​മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​യാ​​​ൾ വീ​​​ട്ടി​​​നു​​​ള്ളി​​​ൽ ക​​​യ​​​റി സ്ത്രീ​​​യെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും നി​​​ല​​​ത്തു ത​​​ള്ളി​​​യി​​​ടു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഇ​​​വ​​​രു​​​ടെ നി​​​ല​​​വി​​​ളി കേ​​​ട്ട് നാ​​​ട്ടു​​​കാ​​​ർ ഓ​​​ടി​​​യെ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും പ്ര​​​തി ര​​​ക്ഷ​​​പ്പെ​​​ട്ടു.

സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പോ​​​ലീ​​​സ് പ്ര​​​ദേ​​​ശ​​​ത്തു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ മ​​​റ്റു മൂ​​​ന്നു പു​​​ത​​​പ്പു ക​​​ച്ച​​​വ​​​ട​​​ക്കാ​​​രെ പി​​​ടി​​​കൂ​​​ടി​​​യെ​​​ങ്കി​​​ലും യ​​​ഥാ​​​ർ​​​ഥ പ്ര​​​തി​​​യെ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. പി​​​ന്നീ​​​ട് നാ​​​ട്ടു​​​കാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണു പ്ര​​​തി​​​യെ വെ​​​ട്ടി​​​ക്ക​​​വ​​​ല ജം​​​ഗ്ഷ​​​നു സ​​​മീ​​​പ​​​ത്തു​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

കൊ​​​ട്ടാ​​​ര​​​ക്ക​​​ര സി​​​ഐ ന്യൂ​​​മാ​​​ൻ, എ​​​സ്ഐ സു​​​നി​​​ൽ ഗോ​​​പി, എ​​​എ​​​സ് ഐ ​​​ഷാ​​​ജ​​​ഹാ​​​ൻ, സി​​​പി​​​ഒ അ​​​ജി​​​ത് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

Related posts