മ​ക​ന്‍റെ കു​ത്തേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ചു; മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​തി​നാ​ൽ രാ​ത്രി​യി​ൽ സം​ഭ​വി​ച്ച​തൊ​ന്നും അ​റി​യി​ല്ലെന്ന് പ്രതി

കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ന്‍റെ കു​ത്തേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ചു. കി​ളി​കൊ​ല്ലൂ​ർ ക​ന്നി​മേ​ൽ​ചേ​രി കൈ​ര​ളി ന​ഗ​ർ 57ൽ ​കു​ഴി​ക്ക​ണ്ടം വ​യ​ലി​ൽ ശ്രീ​മം​ഗ​ല​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി ചെ​ട്ടി​യാ​ർ (57) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാണ് സം​ഭ​വം. മ​ക​ൻ മ​ണി​ക്കു​ട്ട​(31)നെ ​കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ഞ്ച​ത്തും ക​ണ്ണി​നു​താ​ഴെ​യും കു​ത്തേ​റ്റ കൃ​ഷ്ണ​ൻ​കു​ട്ടി ചെ​ട്ടി​യാ​രെ ഉ​ട​ൻ ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും​അ​വി​ടെ​നി​ന്ന് വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

അ​വി​ടെ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.സം​ഭ​വ​ത്തി​നു​ശേ​ഷം സ​മീ​പ​ത്തെ വീ​ട്ടി​ലെ ടെ​റ​സി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ണി​ക്കു​ട്ട​നെ പോ​ലീ​സ് കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​തി​നാ​ൽ രാ​ത്രി​യി​ൽ സം​ഭ​വി​ച്ച​തൊ​ന്നും അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു മ​ണി​ക്കു​ട്ട​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ് മ​രി​ച്ച കൃ​ഷ്ണ​ൻ​കു​ട്ടി ചെ​ട്ടി​യാ​ർ. അ​ച്ഛ​നോ​ടൊ​പ്പ​മാ​ണ് മ​ണി​ക്കു​ട്ട​നും പ​ണി​ക്ക് പോ​യി​രു​ന്ന​ത്.

Related posts

Leave a Comment