ബ​സു​ക​ളി​ൽ മോ​ഷ​ണം പ​തി​വാ​ക്കി​യ  ഇരുപത്തിയഞ്ചുകാരിയും സഹോദരിയും പിടിയിൽ

കോ​യ​ന്പ​ത്തൂ​ർ: ബ​സു​ക​ളി​ൽ മോ​ഷ​ണം പ​തി​വാ​ക്കി​യ സ​ഹോ​ദ​രി​മാ​രെ പോ​ലീ​സ് പി​ടി​കൂ​ടി. മ​ധു​രൈ സ്വ​ദേ​ശി​ക​ളാ​യ മു​നി​യ​മ്മാ​ൾ (37), മീ​നാ​ക്ഷി (25), പ്രി​യ (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പൂ​മാ​ർ​ക്ക​റ്റി​ൽ​നി​ന്നും ക്രോ​സ്ക​ട്ട് റോ​ഡി​ലേ​ക്കു പോ​യി​രു​ന്ന പൂ​മാ​ർ​ക്ക​റ്റ് സ്വ​ദേ​ശി വാ​സ​ന്തി​യു​ടെ ര​ണ്ടേ​മു​ക്കാ​ൽ പ​വ​ൻ സ്വ​ർ​ണ​മ​ട​ങ്ങി​യ പേ​ഴ്സ് മോ​ഷ്ടി​ച്ച മു​നി​യ​മ്മാ​ളെ​യും പ്രി​യ​യേ​യും ബ​സി​ൽ മ​ഫ്തി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​വ​ർ ന​ല്കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് കു​നി​യ​മു​ത്തൂ​രി​ൽ​നി​ന്നും മീ​നാ​ക്ഷി​യേ​യും അ​റ​സ്റ്റു​ചെ​യ്തു. ത​ഞ്ചാ​വൂ​ർ, ട്രി​ച്ചി, മ​ധു​രൈ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​വ​രു​ടെ പേ​രി​ൽ കേ​സു​ണ്ട്.

 

Related posts