മാ​ന​സി​ക​രോ​ഗി​യാ​യ മ​ക​നെ  ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി; കൃ​ത്യം നി​ർ​വ​ഹി​ച്ച​ശേ​ഷം മ​ക​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ തന്നെയിരിക്കുകയായരുന്നു പിതാവ്

കോ​യ​ന്പ​ത്തൂ​ർ: മാ​ന​സി​ക​രോ​ഗി​യാ​യ മ​ക​നെ പി​താ​വ് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ആ​ർ.​എ​സ്.​പു​രം തെ​പ്പ​ക്കു​ളം ലിം​ഗ​പ്പ​ച്ചെ​ട്ടി​വീ​ഥി മു​ത്തു​വി​ന്‍റെ മ​ക​ൻ ഗ​ണേ​ശ​നാ​ണ് (40) കൊ​ല്ല​പ്പെ​ട്ട​ത്. പ​ല​ച​ര​ക്കു​ക​ട ന​ട​ത്തി​യി​രു​ന്ന പി​താ​വ് മു​ത്തു (70)വി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഇ​രു​പ​തു​വ​ർ​ഷ​മാ​യി മ​നോ​രോ​ഗി​യാ​യ മ​ക​ൻ ഗ​ണേ​ശ​നും മ​ക​ൾ രാ​ധ​യും ക​ഴി​ഞ്ഞി​രു​ന്ന​ത്.

കു​റ​ച്ചു​നാ​ളു​ക​ളാ​യി എ​ല്ലാ​വ​രെ​യും ഗ​ണേ​ശ​ൻ ക​ല്ലെ​റി​ഞ്ഞ് ആ​ക്ര​മി​ച്ചി​രു​ന്നു. വീ​ടി​നു​സ​മീ​പ​മു​ള്ള​വ​രെ ക​ല്ലെ​റി​ഞ്ഞ് ആ​ക്ര​മി​ച്ചു ബ​ഹ​ള​മു​ണ്ടാ​ക്കി​യ ഗ​ണേ​ശ​നെ വീ​ടി​ന​ക​ത്തു ക​യ​റി​യ മു​ത്തു ഭ​ക്ഷ​ണ​ത്തി​ൽ ഉ​റ​ക്ക​ഗു​ളി​ക ക​ല​ർ​ത്തി ന​ല്കി ക​ല്ലു​കൊ​ണ്ടു ത​ല​യ്ക്ക​ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു. കൃ​ത്യം നി​ർ​വ​ഹി​ച്ച​ശേ​ഷം മ​ക​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ ഇ​രു​ന്ന മു​ത്തു​വി​നെ ആ​ർ​എ​സ് പു​രം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

Related posts