പ​രി​സ​ര​വാ​സി​ക​ളു​ടെ സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്തി റോഡ് കൈയേറ്റം; അ​ന്ന​മ​ന​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഉത്തരവ്

തൃ​ശൂ​ർ: പ​രി​സ​ര​വാ​സി​ക​ളു​ടെ സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് റോ​ഡ് കൈയേറി നി​ർ​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ അ​ന്ന​മ​ന​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് , മു​ൻ സെ​ക്ര​ട്ട​റി, വാ​ർ​ഡ് അം​ഗം എ​ന്നി​വ​രെ​ അ​റ​സ്റ്റു ചെ​യ്ത് ഹാ​ജ​രാ​ക്കാ​ൻ ലോ​കാ​യു​ക്ത ഉ​ത്ത​ര​വ്.

റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളാ​യ പ്ര​ദീ​പ്, വി​ബീ​ഷ് എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ലോ​കാ​യു​ക്ത​യു​ടെ ന​ട​പ​ടി. അ​ന്ന​മ​ന​ട പ​ഞ്ചാ​യ​ത്തി​ലെ മു​ൻ സെ​ക്ര​ട്ട​റി അ​ന്ന സ്റ്റീ​ഫ​ൻ, പ്ര​സി​ഡ​ന്‍റ് ടെ​സി ടൈ​റ്റ​സ്, 11-ാം വാ​ർ​ഡ് അം​ഗം ഗീ​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് വാ​റ​ന്‍റ്.

ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും, പ​ഞ്ചാ​യ​ത്ത് പ​രി​പാ​ലി​ക്കു​ന്ന​തു​മാ​യ പ​ഞ്ചാ​യ​ത്ത് റോ​ഡ് കൈയേ റി​യ​തിലും, തു​ട​ർ​ച്ച​യാ​യി ഹാ​ജ​രാ​വാ​നു​ള്ള നി​ർ​ദേശം പാ​ലി​ക്കാ​തി​രു​ന്ന​തി​ലു​മാ​ണ് അ​റ​സ്റ്റുചെ​യ്തു ഹാ​ജ​രാ​ക്കാ​നു​ള്ള ലോ​കാ​യു​ക്ത ഡി​വി​ഷ​ൻ ബെ​ഞ്ച് ജ​സ്റ്റി​സ് പ​യ​സ് സി. ​കു​ര്യാ​ക്കോ​സ്, ഉ​പ​ലോ​കാ​യു​ക്ത എ.​കെ.​ബ​ഷീ​ർ എ​ന്നി​വ​രു​ടെ ഉ​ത്ത​ര​വ്.

അ​ന്ന​മ​ന​ട പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡി​ൽ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ സ്കീ​മി​ന്‍റെ പ​ന്പ് ഹൗ​സി​ൽനി​ന്നും മാ​ള-ആ​ലു​വ റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​നാ​ൽ റോ​ഡാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഞ്ചാ​രം ത​ട​ഞ്ഞും കൈയേറി​യും നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ അ​ഞ്ച​ര​യേ​ക്ക​റോ​ളം വ​രു​ന്ന പ​റ​ന്പി​ലേ​ക്കു മാ​ത്ര​മാ​യാ​ണ് ഇ​വി​ടെ റോ​ഡൊ​രു​ക്കു​ന്ന​തെന്ന് ആക്ഷേപമുണ്ട്. ലി​ഫ്റ്റ് ഇ​റേി​ഗ​ഷ​ൻ റോ​ഡി​ലെ നൂ​റോ​ളം ഉ​പ​യോ​ക്താ​ക്ക​ൾ പ​ഞ്ചാ​യ​ത്തി​നു പ​രാ​തി ന​ല്കിയി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല. പി​ന്നീ​ടു ക​ള​ക്ട​ർ​ക്കും ആ​ർ​ഡി​ഒ​യ്ക്കും പ​രാ​തി ന​ൽ​കി. ന​ട​പ​ടി​യു​ണ്ടാ​വാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലോ​കാ​യു​ക്ത​യെ സ​മീ​പി​ച്ച​ത്. ഒ​ക്ടോ​ബ​ർ 17നു ​കേ​സ് പ​രി​ഗ​ണി​ക്കും.

Related posts