ചു​ള്ളി​യാ​ർ​മേ​ട് പു​ഴ​പ്പാ​ല​ത്തി​നു സ​മീ​പ​ത്ത് മാ​ലി​ന്യം കുന്നുകൂടുന്നു;  നായ്ക്കളുടെ ശല്യംമൂലം ഇതുവഴിയുള്ള യാത്ര ദുഷ്കരമെന്ന് നാട്ടുകാർ

കൊ​ല്ല​ങ്കോ​ട്: ചു​ള്ളി​യാ​ർ​മേ​ട് പു​ഴ​പ്പാ​ല​ത്തി​നു സ​മീ​പ​ത്താ​യി വ​ൻ​തോ​തി​ൽ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത് നീ​ക്കം ചെ​യ്തു സം​സ്ക്ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. മു​ത​ല​മ​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന് ഇ​രു​നൂ​റു മീ​റ്റ​ർ അ​ക​ലെ​യാ​ണ് മാ​ലി​ന്യ കൂ​ന്പാ​ര​മു​ള്ള​ത്.

ജി​ല്ല​യി​ലു​ട​നീ​ളം പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും അ​നു​ബ​ന്ധ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും നി​ർ​മ്മാ​ർ​ജ​ന യ​ജ്ഞം സ​ജീ​വ​മാ​യി ന​ട​ന്നു വ​രി​ക​യാ​ണ്. എ​ന്നാ​ൽ ഇ​തൊ​ന്നും അ​റി​യി​ല്ലെ​ന്ന മ​ട്ടി​ലാ​ണ് മു​ത​ല​മ​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. കാ​ന്പ്ര​ത്തു​ള്ള ടൗ​ണി​ലുള്ള ​വ്യാ​പാ​രി​ക​ളാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ മാ​ലി​ന്യം പു​ഴ​യ്ക്ക​രി​കി​ൽ നി​ക്ഷേ​ക്കു​ന്ന​തെ​ന്നാണ് ​നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

മ​ഴ പെ​യ്യു​ന്ന സ​മ​യ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ സ​മീ​പ വ​യ​ലുക​ളി​ലെ​ത്തു​ന്നു. മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വു​നാ​യ​ക​ളു​ടെ പ​ര​ക്കം​പാ​ച്ചി​ൽ ഇ​രു ച​ക്ര വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണ​യാ​യി​രി​ക്കു​ക​യാ​ണ്.

Related posts