വൃദ്ധരെ കബളിപ്പിച്ച്  സ്വർണം കവരുന്ന മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ

ചാ​ത്ത​ന്നൂ​ർ: വൃ​ദ്ധ​രു​ടെ സ്വ​ർ​ണ്ണം ക​ബ​ളി​പ്പി​ച്ച് കൈ​ക്ക​ലാ​ക്കി മു​ങ്ങു​ന്ന വി​രു​ത​നെ പാ​രി​പ്പ​ള്ളി പോലീ​സും ഷാ​ഡോ പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.​ചീ​ര​ങ്കാ​വ് കി​ഴ​ക്കേ​മു​ക​ലി​ൽ​വീ​ട്ടി​ൽ ഇ​രു​ട്ട് രാ​ജീ​വ് എ​ന്ന രാ​ജീ​വ്(29) ആ​ണ് പി​ടി​യി​ലാ​യ​ത്.​

പ്ലാ​വി​ൻ​മൂ​ട്ടി​ൽ നി​ന്ന് ക​ഴി‌​ഞ്ഞ ദി​വ​സം വൃ​ദ്ധ​യു​ടെ ര​ണ്ട് സ്വ​ർ​ണ്ണ​വ​ള മോ​ഷ​ണം പോ​യി​രു​ന്നു.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ക​ണ്ണ​ന​ല്ലൂ​രി​ൽ വ​ച്ച് പാ​രി​പ്പ​ള്ളി എ​സ്ഐ രാ​ജേ​ഷ്,കൊ​ല്ലം ഷാ​ഡോ എ​സ്ഐ വി​പി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.​

അ​ണി‌​ഞ്ഞി​രി​ക്കു​ന്ന സ്വ​ർ​ണ്ണാ​ഭ​ര​ണ​ത്തി​ന് ഞ​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​നം ഉ​ണ്ട് എ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് സീ​രി​യ​ൽ ന​മ്പ​ർ നോ​ക്കാ​നെ​ന്ന വ്യാ​ജേ​ന ആ​ഭ​ര​ണം കൈ​ക്ക​ലാ​ക്കി മു​ങ്ങു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി. കൂ​ടാ​തെ മൊ​ബൈ​ൽ​ഫോ​ൺ,ലാ​പ്ടോ​പ്പ് തു​ട​ങ്ങി​യ നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​തി മോ​ഷ്ടി​ച്ച​താ​യി പോലീ​സ് പ​റ​ഞ്ഞു.​

പാ​രി​പ്പ​ള്ളി ,പ​ര​വൂ​ർ,കൊ​ട്ടി​യം,കു​ണ്ട​റ, കി​ളി​കൊ​ല്ലൂ​ർ,കൊ​ല്ലം,ക​ല്ല​മ്പ​ലം,തു​ട​ങ്ങി​യ പോലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ തെ​ളി​യാ​തെ കി​ട​ന്ന പ​തി​ന​ഞ്ചോ​ളം കേ​സു​ക​ളാ​ണ് ഇ​തോ​ടെ തെ​ളി​ഞ്ഞ​ത്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന്പോ​ലീ​സ് സ്വ​ർ​ണ്ണാ​ഭ​ര​ണ​മ​ട​ക്ക​മു​ള്ള മോ​ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ പ​ര​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts