ഓ​ടു​പോ​ളി​ച്ച് വീ​ട്ടി​നു​ള്ളി​ല്‍ ക​ട​ന്ന ക​ള്ള​ന്‍   ഉറങ്ങിക്കിടന്ന കുഞ്ഞിന്‍റെ  സ്വർണവും അലമാരിയിൽ നിന്ന് പ​ണ​വും കവർന്നതായി പരാതി

കു​ള​ത്തു​പ്പു​ഴ: പണവും സ്വർണവും കവർന്നു. ​കു​ള​ത്തു​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി വി​മ​ലാ​ല​യ​ത്തി​ലാ​ണ് രാ​ത്രി മോ​ഷ​ണം ന​ട​ന്നത്. ഓ​ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന ക​ള്ള​ന്‍ നാ​ല് പ​വ​ന്‍ സ്വ​ര്‍​ണ്ണ​വും, അ​യ്യാ​യി​രം രൂ​പ​യും ക​വ​ർന്നു. പു​റ​ത്തു​കൂ​ടി​യു​ള്ള വ​ഴി​യി​ലൂ​ടെ വീ​ടി​ന് മു​ക​ളി​ല്‍ എ​ത്തു​ക​യും ഓ​ടി​ള​ക്കി വീട്ടിനുള്ളി​ല്‍ ക​ട​ക്കു​ക​യു​മാ​യി​രു​ന്നു.

വീ​ട്ടി​ല്‍ ഉ​റ​ങ്ങി കി​ട​ന്നു കു​ഞ്ഞി​ന്‍റെ ക​ഴി​ത്തി​ലെ മാ​ല​യും ചെ​യി​നും മോ​ഷ​ണം പോ​യി. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണ്ണ​വും രൂ​പ​യും മോ​ഷ്ട്ടി​ച്ചു. വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ല്ല​ത്ത് നി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും എ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു.

മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ല്‍ നി​ന്നും മ​ണം പി​ടി​ചോ​ടി​യ പോ​ലീ​സ് നാ​യ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന് പ​രി​സ​ര​ത്തെ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലാ​ണ് നി​ന്ന​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പാ​ണ് കു​ള​ത്തു​പ്പു​ഴ പ​ള്ളം​വെ​ട്ടി ക്ഷേ​ത്ര​ത്തി​ലും ഏ​ഴം​കു​ളം ശ്രീ​ധ​ര്‍​മ്മ ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം ന​ട​ന്ന​ത്. ഇ​തി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ നേ​ട്ടം​തി​രി​യും​ബോ​ഴാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത് .

Related posts