പ​ട്ടാ​ഴി​യി​ല്‍ ഡിവൈഎഫ്ഐ ആർഎസ്എസ് സംഘട്ടനം: മൂന്നുപേർക്ക് പരിക്ക്

പ​ത്ത​നാ​പു​രം : പ​ട്ടാ​ഴി​യി​ല്‍ ഡി​വൈഎ​ഫ്ഐ – ആ​ർഎ​സ്എ​സ് സം​ഘ​ര്‍​ഷം.​മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്.​പ​ന്ത​പ്ലാ​വ് ഇ​ഞ്ച​പ്പാ​റ പു​ത്ത​ൻ​വീ​ട്ടി​ൽ അ​ച്ചു.​എ​സ്.​നാ​യ​ർ (22), സ​മീ​പ​വാ​സി ല​ളി​താ​സ​ദ​ന​ത്തി​ല്‍ അ​ജി (52),സി ​പി എം ​പ്ര​വ​ർ​ത്ത​ക​നാ​യ തോ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ പ​ങ്ക​ജാ​ക്ഷ​ൻ പി​ള​ള (58എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​കഴിഞ്ഞദിവസം രാ​ത്രി 11 ടെയായിരുന്നു സം​ഭ​വം.

പ​ട്ടാ​ഴി പ​ന്ത​പ്ലാ​വി​ൽ ആ​ർ എ​സ് എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ അ​ച്ചു​വി​നെ സം​ഘം ചേ​ര്‍​ന്നെ​ത്തി​യ ഡിവൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് പോലീസിന് ലഭിച്ചവിവരം .വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​വ​ര്‍ ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു.​

വീ​ട്ടു​കാ​രു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് അ​യ​ൽ​വാ​സി​യും കെഎ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​റു​മാ​യ അ​ജി​ക്ക് മ​ർ​ദന​മേ​റ്റത്. ബ​ഹ​ളം കേ​ട്ട് കൂ​ടു​ത​ൽ സ​മീ​പ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി സം​ഘം ഓ​ടി ര​ക്ഷ​പെ​ട്ടി​രു​ന്നു.​അ​ക്ര​മി​ക​ൾ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര​വാ​ഹ​നം അ​ച്ചു​വി​ന്‍റെ വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചു.

തു​ട​ര്‍​ന്ന് സം​ഘ​ടി​ച്ചെ​ത്തി​യ ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ എ​സ് എ​ഫ് ഐ ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ്റാ​യ അ​ന​ന്ദു .എ​സ്.​പി​ള​ള​യു​ടെ പി​താ​വും സിപിഎം പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പ​ങ്ക​ജാ​ക്ഷ​ന്‍ പി​ള്ള​യെ മ​ര്‍​ദിച്ചു. പ​രി​ക്കേ​റ്റ അ​ച്ചു​വി​നെ​യും അ​ജി​യെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

പ​ങ്ക​ജാ​ക്ഷ​ന്‍ പി​ള്ള പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്.​അ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ എ​സ് എ​ഫ് ഐ ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ്റാ​യ അ​ന​ന്ദു .എ​സ്.​പി​ള​ള​യെ കു​ന്നി​ക്കോ​ട്പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​സം​ഭ​വ​ത്തി​ൽ മു​പ്പ​തോ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കു​ന്നി​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts