കള്ള് കുടിക്കും പണം നൽകാതെ മുങ്ങും; ചോദ്യം ചെയ്ത ജീ​വ​ന​ക്കാ​ര​നെ കുപ്പിക്ക് കു​ത്തി വീഴ്ത്തി യുവാവിന്‍റെ പ്രതികാരം


ച​വ​റ: ക​ള്ളു​ഷാ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മ​ധ്യ​വ​യ​സ്ക​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.​ ച​വ​റ മേ​നാ​ന്പ​ള്ളി സ്വ​ദേ​ശി സു​രേ​ന്ദ്ര​നെ (54) കു​ത്തി​ പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പാ​ല​യ്ക്ക​ൽ നൂ​റാം​കു​ഴി വീ​ട്ടി​ൽ ഷാ​ന​വാ​സി​നെ(35)​യാ​ണ് ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ പ​ന്മ​ന ആ​റു​മു​റി​ക്ക​ട ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ക​ള്ളു​ഷാ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം.​ നി​ത്യ​വും ഷാ​പ്പി​ലെ​ത്തു​ന്ന ഷാ​ന​വാ​സ് ക​ള്ളു​വാ​ങ്ങി​യ​ശേ​ഷം പ​ണം ന​ൽ​കാ​തെ പോ​കു​ക പ​തി​വാ​യി​രു​ന്നു.

ഇ​ന്ന​ലെ ക​ള്ളു​വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ൾ പ​ണ​മി​ല്ലാ​തെ ക​ള്ളു​ന​ൽ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ​താ​ണ് ഷാ​ന​വാ​സി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. കൈ​യി​ലു​ണ്ടാ​യി​രു​ന്ന കു​പ്പി പൊ​ട്ടി​ച്ച് സു​രേ​ന്ദ്ര​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സു​രേ​ന്ദ്ര​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജിലാണ്.

Related posts

Leave a Comment