പ്രമുഖ  വലിയ കടയ്ക്ക്..! അനധികൃത മായി കൊണ്ടുവന്ന 80 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി; ജില്ലയിലെ പ്ര​മു​ഖ ജൂ​വ​ല​റി​ക​ൾ​ക്കു ന​ൽകാൻ കൊണ്ടുവന്നതാണെന്ന് അറസ്റ്റിലായ തിരുമലൈ

പാ​റ​ശാ​ല: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന എ​ൺ​പ​തു ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പാ​റ​ശാ​ല റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി.​ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷം നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്നും വ​ന്ന കോ​ട്ട​യം പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ട​ലൂ​ർ , തി​രു​വ​പ്പി​ലി​യൂ​ർ തി​രു​മ​ലൈ​യെ (40 ) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.​തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​മു​ഖ ജൂ​വ​ല​റി​ക​ൾ​ക്കു ന​ൽ​കു​വാ​നാ​ണ് സ്വ​ർ​ണം കൊ​ണ്ട് വ​ന്ന​തെ​ന്ന് ഇ​യാ​ൽ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​വും ആ​ളി​നെ​യും സെ​യി​ൽ​സ് ടാ​ക്സ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.​ര​ണ്ടു ദി​വ​സം മു​ൻ​പും ഇ​തേ ട്രെ​യി​നി​ൽ നി​ന്നും നാ​ല് കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി​യി​രു​ന്നു. റെ​യി​ൽ​വേ പോ​ലീ​സ് സി​ഐ ക​രു​ണാ​ക​ര​ൻ,എ​സ്ഐ അ​നി​ൽ​കു​മാ​ർ , എ​എ​സ്ഐ ഷി​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Related posts