ഒടുവിൽ സ്വന്തം ജാമ്യം എടുക്കാൻ ഒറിജിനലുമില്ല വ്യാജനുമില്ല..! വ്യാ​ജ രേഖകൾ ഉ​പ​യോ​ഗി​ച്ച് ജാ​മ്യം എ​ടു​ത്തു കൊ​ടു​ക്കു​ന്ന സം​ഘം പോ​ലീ​സ് പി​ടി​യി​ൽ; സഹായികളായ വക്കീലൻമാരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

നെ​ടു​മ​ങ്ങാ​ട് : സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വ്യാ​ജ ക​രം തീ​ർ​ത്ത ര​സീ​തും പ്ര​മാ​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് കോ​ട​തി​ക​ളി​ൽ ജാ​മ്യം എ​ടു​ത്തു കൊ​ടു​ക്കു​ന്ന സം​ഘം പോ​ലീ​സ് പി​ടി​യി​ൽ.നെ​ടു​മ​ങ്ങാ​ട് മ​ഞ്ച യു​പി എ​സി​നു സ​മീ​പം റോ​ഡ​രി​ക​ത്തു വീ​ട്ടി​ൽ സെ​യ്ദ​ലി (40), പ​ട്ടം മ​ര​പ്പാ​ലം നെ​ല്ലി​നി​ല​യം രാ​ജ്കു​മാ​ർ (49 ), ക​ര​മ​ന നെ​ടും​കാ​ട് പ​ന​യി​ൽ വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ (49), മ​ണ​ക്കാ​ട് കു​ര്യാ​ത്തി കാ​വു​വി​ള ലൈ​ൻ സു​ധീ​ഷ് കു​മാ​ർ (48 ), കു​റ​ക്ക​ട ആ​ല​പ്പ​റ​ക്കു​ന്നു ആ​ശാ​നി​വാ​സി​ൽ കു​മാ​രി (52 ), വ​ർ​ക്ക​ല അ​തി​രൂ​ർ അ​ഭി​ജി​ത് നി​വാ​സി​ൽ അ​ശ്വ​തി (29 ), ക​ര​മ​ന മേ​ലാ​റ​ന്നൂ​ർ പ​ണ്ടാ​ര വി​ളാ​കം വാ​സ​ന്തി (44 ) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

മു​ഖ്യ പ്ര​തി​യാ​യ​സെ​യ്ദ​ലി യു​ടെ വീ​ട്ടി​ൽ നി​ന്നും വ്യാ​ജ ക​രം തീ​ർ​ത്ത ര​സീ​തു​ക​ൾ, വ്യാ​ജ മു​ദ്ര​പ​ത്ര​ങ്ങ​ൾ, മു​ദ്ര​പ​ത്ര​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നു​ള്ള അ​ച്ചു​ക​ൾ, ക​ംപ്യൂ​ട്ട​ർ , പ്രി​ന്‍റ​ർ, എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ് പി ​പി .അ​ശോ​ക്കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ജെ. ​എ​സ്. ദി​നി​ൽ, ഷാ​ഡോ പോ​ലീ​സ് ഡി​വൈ എ​സ്പി അ​ശോ​ക​ൻ, നെ​ടു​മ​ങ്ങാ​ട് സി​ഐ എ​സ്. എ​സ്. സു​രേ​ഷ്കു​മാ​ർ. എ​സ് ഐ ​ഷി​ബു​കു​മാ​ർ , എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ചു ജ്യാ​മ്യ​മെ​ടു​ക്കു​ന്ന​തി​ൽ വ​ക്കീ​ല​ന്മാ​രു​ടെ​യും ഗു​മ​സ്ത​ന്മാ​രു​ടെ​യും പ​ങ്കി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Related posts