ഇടിച്ചിട്ട ലോറി നിര്‍ത്തിയില്ല! വാഹനാപകടത്തില്‍ പരിക്കേറ്റ് രക്തം വാര്‍ന്ന് റോഡരികില്‍ കിടന്നത് മണിക്കൂറുകളോളം; ര​ക്ഷ​യാ​യ​ത് അ​ൻ​ഷാ​ദി​ന്‍റെ പ​രി​ശ്ര​മം

മാ​ന്നാ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡ​രി​കി​ൽ കി​ട​ന്ന​യാ​ൾ​ക്ക് തു​ണ​യാ​യ​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ഇ​ട​പെ​ട​ൽ.

മാ​ന്നാ​ർ പ​രു​മ​ല​ക്ക​ട​വി​നു വ​ട​ക്ക് ലൈ​ഫ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കി​ട​ന്ന​യാ​ളെ​യാ​ണ് മെ​ർ​ട്ട് ടീം ​സെ​ക്ര​ട്ട​റി കൂ​ടി​യാ​യ അ​ൻ​ഷാ​ദി​ന്‍റെ ഇ​ട​പെ​ട​ലി​ലാ​ണ് ജീ​വ​ൻ തി​രി​കെ ല​ഭി​ച്ച​ത്.

റാ​ന്നി ഇ​ട​മ​ൺ നെ​ല്ലി​മൂ​ട്ടി​ൽ ന​ടേ​ശ​ൻ(56) ര​ക്തം വാ​ർ​ന്ന് ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം റോ​ഡ​രി​കി​ൽ കി​ട​ന്നു.

പ​രു​മ​ല​യി​ൽ ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ റാ​ന്നി സ്വ​ദേ​ശി​യാ​യ ന​ടേ​ശ​ൻ പു​ല​ർ​ച്ചെ പ​മ്പ​യാ​റ്റി​ലെ കു​ളിക​ഴി​ഞ്ഞു ന​ട​ന്നു​വ​രു​മ്പോ​ഴാ​ണ് എ​തി​രെ​വ​ന്ന ലോ​റി വ​ശം​തെ​റ്റി ന​ടേ​ശ​നെ ഇ​ടി​ച്ചി​ട്ട​ത്.

ലോ​റി നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. സി​സി​ടി​വി​യി​ൽനി​ന്നു അ​പ​ക​ട ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ങ്കി​ലും ഇ​ടി​ച്ചി​ട്ട വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ ല​ഭ്യ​മാ​യി​ട്ടി​ല്ല.

പ്രാ​ദേ​ശി​ക ടി​വി ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ കൂ​ടി​യാ​യ അ​ൻ​ഷാ​ദ് മാ​ന്നാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും അ​പ​ക​ട​ത്തി​ൽ​പ്പെട്ട​യാ​ളെ സു​ഹൃ​ത്ത് ജ​യേ​ഷി​ന്‍റെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യ​മാ​യി​രു​ന്നു.

Related posts

Leave a Comment