നിരങ്ങൻപാറയിലെ ഓരോ നായയേയും  ഭക്ഷണമാക്കി പുലി; ഇനിയുള്ളത് കന്നുകാലികൾ;  ആടുവളർത്തൽ നിർത്തിയിട്ട് രണ്ടുവർഷമെന്ന് നാട്ടുകാർ

 


നെ​ന്മാ​റ: നി​ര​ങ്ങ​ൻപാ​റ​യി​ലെ ഏ​ഴാ​മ​ത് വീ​ട്ടി​ലെ​യും നാ​യ​യെ പു​ലി​പി​ടി​ച്ചു. ക​ഴി​ഞ്ഞ നാ​ലു​മാ​സ​ത്തി​ന​കം ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ എ​ട്ടു നാ​യ​ക​ളെ​യാ​ണ് പു​ലി പി​ടി​ച്ച​ത്.

ഇ​തി​ൽ പ​രി​ശീ​ല​നം നേ​ടി​യ ആ​യി​ര​ങ്ങ​ൾ വി​ല​യു​ള്ള വി​ദേ​ശ​യി​നം നാ​യ​ക​ൾ വ​രെ ഉ​ൾ​പ്പെ​ടും. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴി​നു​ശേ​ഷം കൂ​ട്ടി​ൽ നി​ന്നും പു​റ​ത്തു വി​ട്ട ടി.​സി. ബാ​ബു​വി​ന്‍റെ വീ​ട്ടു മു​റ്റ​ത്തു നി​ന്നി​രു​ന്ന നാ​യ​യെ രാ​ത്രി 8.30 ആ​കു​ന്പോ​ഴേ​ക്കും കാ​ണാ​താ​യി.

പ​തി​വു​പോ​ലെ 8. 30 ഓ​ടെ നാ​യ​യെ കൂ​ട്ടി​ൽ ക​യ​റ്റാ​ൻ നോ​ക്കി​യ​പ്പോ​ഴാ​ണ് നാ​യ​യെ കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. മ​ഴ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ വ്യ​ക്ത​മാ​യി​ല്ല.

രാ​ത്രി​യും പ​ക​ലും അ​ന്വേ​ഷി​ച്ചു ന​ട​ന്നെ​ങ്കി​ലും അ​യ​ൽ​വീ​ടു​ക​ളി​ലെ നാ​യ​ക​ൾ​ക്ക് സം​ഭ​വി​ച്ച അ​തേ സ്ഥി​തി ത​ന്നെ തു​ട​ർ​ന്നു.

വീ​ടി​നു കാ​വ​ൽ നി​ൽ​ക്കു​ന്ന നാ​യ​ക്ക് കാ​വ​ൽ നി​ൽ​ക്കേ​ണ്ട സ്ഥി​തി ആ​യെ​ന്ന് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​നാ​യ അ​ബ്ര​ഹാം പു​തു​ശ്ശേ​രി പ​റ​ഞ്ഞു.

പു​ലി​യെ പേ​ടി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ട് വ​ള​ർ​ത്ത​ൽ നി​ർ​ത്തി​യി​ട്ട് ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രി​ക്കു​ന്ന പ​ശു​വി​നെ​യും കി​ടാ​വി​നെ​യും സം​ര​ക്ഷി​ക്കാ​ൻ ലൈ​റ്റു​ക​ൾ തെ​ളി​ച്ചും മ​റ്റും മാ​ർ​ഗ്ഗം പു​തി​യ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

ഇ​തോ​ടെ നി​ര​ങ്ങ​ൻപാ​റ പ്ര​ദേ​ശ​ത്തെ ഒ​രു​വീ​ട്ടി​ലും നാ​യ ഇ​ല്ലാ​ത്ത സ്ഥി​തി​യാ​യി. പു​ലി​യെ പേ​ടി​ച്ച് പ്ര​ദേ​ശ​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും നാ​യ​ക​ളെ ഇ​രു​ന്പ് വ​ല കൊ​ണ്ടു​ണ്ടാ​ക്കി​യ കൂ​ടി​ന​ക​ത്താ​ണ് വ​ള​ർ​ത്തു​ന്ന​തെ​ങ്കി​ലും രാ​വി​ലെ​യും വൈ​കി​ട്ടും അ​ല്പം ഓ​ടി​ന​ട​ക്കു​ന്ന​തി​നാ​യി കൂ​ടി​നു പു​റ​ത്തു​വി​ടു​ന്ന സ​മ​യ​ത്താ​ണ് നാ​യ​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്.

അ​തി​രാ​വി​ലെ ടാ​പ്പി​ംഗി​നും മ​റ്റു തൊ​ഴി​ലി​നും പോ​കു​ന്ന​വ​ർ പ​ല​പ്രാ​വ​ശ്യം പു​ലി​യെ ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും വ​നം വ​കു​പ്പ് പു​ലി​യെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു.

Related posts

Leave a Comment