വാക്‌സിനെടുക്കുമ്പോള്‍ ഇത്രയും കൂളായി ഇരിക്കാന്‍ പറ്റുമോ ! ഡോക്ടറുടെ കൃത്രിമക്കൈ കയ്യോടെ പിടിച്ച് നഴ്‌സ്…

കോവിഡിനെ ചെറുക്കാന്‍ ഉള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിന്‍ ആണെന്നിരിക്കേ പല കാരണങ്ങള്‍ കൊണ്ടും വാക്‌സിനെടുക്കാന്‍ തയ്യാറാകാത്ത ഒരു കൂട്ടം ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തില്‍ വാക്‌സിനേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ പല തന്ത്രങ്ങളും പയറ്റുന്നവരുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇറ്റലിയിലെ ബിയെല്ലയിലെ ആശുപത്രിയില്‍ നഴ്സായ ഫിലിപ പതിവുപോലെ സിറിഞ്ചില്‍ കോവിഡ് വാക്സീന്‍ നിറച്ചു. കുത്തിവയ്പ്പെടുക്കാന്‍ എത്തിയ റുസ്സോയുടെ ഉടുപ്പിന്റെ കൈ ചുരുട്ടി മുകളിലേക്ക് വച്ചതും അവര്‍ ഒന്നമ്പരന്നു. കയ്യിലെ ചര്‍മം തണുത്തു റബര്‍ പോലെ. നന്നേ വിളറിയ നിറവും. ഫിലിപ കണ്ണുരുട്ടിയൊന്നു നോക്കിയപ്പോര്‍ റുസ്സോ തിരിച്ചു കണ്ണടച്ചുകാട്ടി. ‘ പൊന്നു സഹോദരീ, ഇതാരോടും പറയല്ലേ, യഥാര്‍ഥ കൈ ഇതിന്റെ അടിയിലാണ്. ഈ കാണുന്ന സിലിക്കണ്‍ പ്രോസ്തെറ്റിക്കില്‍ കുത്തിവച്ച് എന്നെ ഒരു വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹനാക്കിയാലും’ എന്നു കെഞ്ചിപ്പറഞ്ഞു. പക്ഷേ, ഫിലിപ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ഡെന്റിസ്റ്റ്…

Read More

വാ​ക്‌​സി​ന്‍ സ്റ്റോ​ക്കു​ള്ള​ത് 14 ല​ക്ഷം,പ​ക്ഷെ എ​ടു​ക്കാ​നാ​ളി​ല്ല ! കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ കു​റ​ഞ്ഞ​ത് സ്ര​വ പ​രി​ശോ​ധ​ന കു​റ​ഞ്ഞ​തു കൊ​ണ്ടു മാ​ത്രം; കേ​ര​ള​ത്തി​ന് അ​ത്ര​ക​ണ്ട് ആ​ശ്വ​സി​ക്കാ​നു​ള്ള വ​ക​യി​ല്ല…

ഒ​രു സ​മ​യ​ത്ത് സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​ന് ക്ഷാ​മം നേ​രി​ട്ടു​വെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ നേ​രി​ടു​ന്ന​ത് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നു​ള്ള ആ​ളു​ക​ളു​ടെ ക്ഷാ​മ​മാ​ണ്. 14 ല​ക്ഷ​ത്തി​ല​ധി​കം ഡോ​സ് വാ​ക്സീ​ന്‍ സ്റ്റോ​ക്ക് ഉ​ണ്ടാ​യി​ട്ടും ചൊ​വ്വാ​ഴ്ച ന​ല്‍​കാ​നാ​യ​ത് 1.14 ല​ക്ഷം ഡോ​സ് മാ​ത്രം. ആ​ദ്യ ഡോ​സും ര​ണ്ടാം ഡോ​സും ചേ​ര്‍​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ന​ല്‍​കി​യ ക​ണ​ക്കാ​ണി​ത്. ഓ​ണ്‍​ലൈ​നി​ലും ഇ​പ്പോ​ള്‍ അ​ധി​ക​മാ​രും ബു​ക്ക് ചെ​യ്യു​ന്നി​ല്ല. ആ​ദ്യ ഡോ​സി​ലെ 100 ശ​ത​മാ​നം പൂ​ര്‍​ത്തീ​ക​രി​ക്ക​ല്‍ സെ​പ്റ്റം​ബ​റോ​ടെ ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ ഇ​നി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ട് ഒ​രു വി​ഭാ​ഗം ആ​ളു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി​യാ​വു​ക​യാ​ണ്. ഇ​പ്പോ​ഴും കോ​വി​ഡ് വ്യാ​പ​നം കേ​ര​ള​ത്തി​ല്‍ രൂ​ക്ഷ​മാ​ണ്. 12ന് ​മു​ക​ളി​ലാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ആ​ളു​ക​ള്‍ വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത​ത് പ്ര​തി​രോ​ധ​ത്തി​നും പ്ര​ശ്ന​മാ​കും. സം​സ്ഥാ​ന​ത്ത് 18നു ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 92% പേ​രും ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 90% പേ​ര്‍​ക്കും ല​ഭി​ച്ച​തു കോ​വി​ഷീ​ല്‍​ഡ് ആ​ണ്.…

Read More

ഇതുവരെ കോവിഡ് വരാത്തവര്‍ സൂക്ഷിക്കണം ! പുതിയ പഠനത്തില്‍ പറയുന്നതിങ്ങനെ…

കോവിഡിനെ അതിജീവിച്ചവരില്‍ രോഗം വീണ്ടും വരാനുള്ള സാധ്യത വളരെ കുറവെന്ന് പഠനം. രോഗം ഭേദമായശേഷം ഉണ്ടാകുന്ന സ്വാഭാവിക രോഗപ്രതിരോധശേഷി ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുമെന്നാണ് കോവിഡ് വന്നുപോയ ആയിരത്തിലധികം ആളുകളില്‍ നടത്തിയ പഠനം പറയുന്നത്. ഒമ്പതു മാസം നീണ്ടു നിന്ന പഠനത്തില്‍ 1081 പേരാണ് പങ്കെടുത്തത്. ഇതില്‍ 13 പേര്‍ മാത്രമാണ് വീണ്ടും കോവിഡ് പോസിറ്റീവായത്. അതായത് കോവിഡ് മുക്തരില്‍ വീണ്ടും രോഗം വരാന്‍ 1.2 ശതമാനം മാത്രമാണ് സാധ്യതയെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അതേസമയം 13 പേരിലും നേരിയ തോതില്‍ മാത്രമാണ് രണ്ടാം പ്രാവശ്യം വൈറസ് ബാധ ഉണ്ടായതെന്നും പഠനം വിശദീകരിച്ചു. അതുകൊണ്ടുതന്നെ കോവിഡ് ഇനിയും ബാധിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് വാക്സിന്‍ ഉറപ്പാക്കുന്നതുവഴി ആര്‍ജിത പ്രതിരോധശേഷിയിലേക്ക് വളരെപെട്ടെന്ന് എത്താമെന്ന് പഠനം പറയുന്നു. കോവിഡ് വീണ്ടും വരാനുള്ള സാധ്യത അപൂര്‍വ്വമായതിനാല്‍ തന്നെ വാക്സിനേഷന്‍ പ്രക്രിയയിലെ അവസാനവിഭാഗമായി രോഗം വന്നവരെ കണക്കാക്കിയാല്‍ മതിയെന്നാണ് പഠനത്തിന്…

Read More

കൈയ്യടിക്കെടാ ! കൂളായി വാക്‌സിനെടുത്ത് അനശ്വര രാജന്‍;വീഡിയോ വൈറലാകുന്നു…

കോവിഡിനെതിരേ വാക്‌സിനേഷന്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. വാക്‌സിനെടുക്കുന്ന പലരും വെപ്രാളം പ്രകടിപ്പിക്കുമ്പോള്‍ വളരെ കൂളായി വാക്‌സിനെടുത്ത് കൈയ്യടി നേടുകയാണ് നടി അനശ്വര രാജന്‍. അനശ്വര വാക്‌സിനെടുക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.യാതൊരു പേടിയും കൂടാതെ കൂളായാണ് അനശ്വരയുടെ ഇരിപ്പ്. കുത്തിവയ്ക്കുന്ന സമയത്ത് പലരും ഇവിടെ കരച്ചിലും ബഹളവുമാണെന്നും അങ്ങനെയുള്ളവര്‍ അനശ്വരയെ കണ്ട് പഠിക്കണമെന്നും ചിലര്‍ കമന്റ് ബോക്‌സില്‍ പറയുന്നു. കുറച്ച് വേദനയെങ്കിലും ആ മുഖത്ത് കാണിച്ചുകൂടെയെന്നാണ് മറ്റ് ചിലരുടെ ചോദ്യം. മരുന്ന് കുത്തിവയ്ക്കുന്ന നഴ്‌സ്, മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വരയെ മലയാളത്തിന്റെ പ്രിയങ്കരിയാക്കിയത് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയായിരുന്നു. ആദ്യരാത്രി, വാങ്ക്, അവിയല്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

Read More

സ്വകാര്യ ആശുപത്രികള്‍ വാങ്ങിയത് 1.29 കോടി ഡോസ് വാക്‌സിന്‍ ! എന്നാല്‍ ഉപയോഗിച്ചത് വെറും 22 ലക്ഷവും; ഇതിന്റെ കാരണം ഇങ്ങനെ…

രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം നേരിടുമ്പോഴും സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്റെ തോത് നന്നേ കുറവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം വെറും 17 ശതമാനം ഡോസ് മാത്രമാണ് സ്വകാര്യ ആശുപത്രികളില്‍ വിതരണം ചെയ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ വലിയ അളവില്‍ വാക്സിനുകള്‍ ഉപയോഗിക്കാതെയുണ്ടെന്നും രേഖ വ്യക്തമാക്കുന്നു. ജൂണ്‍ നാലിന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് മേയ് മാസത്തില്‍ 7.4 കോടി ഡോസ് കോവിഡ് വാക്സിനാണ് രാജ്യത്ത് ലഭ്യമാക്കിയിരുന്നത്. ഇതില്‍ 1.85 കോടി ഡോസ് സ്വകാര്യ ആശുപത്രികള്‍ക്കായാണ് മാറ്റിവെച്ചിരുന്നത്. രാജ്യത്തെമ്പാടുമുള്ള സ്വകാര്യ ആശുപത്രികള്‍ ഇതില്‍നിന്ന് 1.29 കോടി ഡോസ് വാക്സിന്‍ വാങ്ങി. എന്നാല്‍ വെറും 22 ലക്ഷം ഡോസ് മാത്രമാണ് ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. അതായത് 17 ശതമാനം ഡോസുകള്‍. വാക്സിന്‍ എടുക്കാനുള്ള വിമുഖത, ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് തുടങ്ങിയവയാകാം സ്വകാര്യ ആശുപത്രികളില്‍നിന്ന് ജനങ്ങള്‍…

Read More

കോവിന്‍ പോര്‍ട്ടലിലെ സ്‌പോട്ട് തിരച്ചിലിന് ആപ്പുകളും സജീവം ! കോവിന്‍ പോര്‍ട്ടലില്‍ സ്ലോട്ട് എപ്പോള്‍ അപ്‌ഡേറ്റ് ചെയ്യും എന്ന് ഈ ആപ്പ് പറഞ്ഞു തരും…

കോവിഡ് വാക്‌സിനേഷന്‍ കേരളത്തില്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആക്ഷേപം ഇപ്പോള്‍ ഉയരുന്നുണ്ട്. ഡാറ്റ വിശകലനം ചെയ്യുന്നതിന് പല ആപ്പുകള്‍ ലഭ്യമാണ്. ഈ ആപ്പുകളിലെ വിശകലനമാണ് ഇത്തരമൊരു സന്ദേശം നല്‍കുന്നത്. കോവിന്‍ പോര്‍ട്ടലില്‍ വാക്‌സിന്‍ ബുക്ക് ചെയ്യുന്നത് ഒരു ഭാഗ്യപരീക്ഷണമാണ്. ആശുപത്രികള്‍ ബുക്കിങ് സ്ലോട്ടുകള്‍ അപ്ഡേറ്റ് ചെയ്യുന്നത് എപ്പോഴെന്ന് അറിയാത്തതാണ് ഇതിന് കാരണം. അതിനാല്‍ തന്നെ വാക്സിന്‍ വേണ്ടവര്‍ ഈ വിവരം തിരിച്ചറിയാനായി ബദല്‍ ടെക് പ്ലാറ്റ്ഫോമുകളെ വന്‍തോതില്‍ ആശ്രയിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചെന്നൈയില്‍ താമസിക്കുന്ന ഒറ്റപ്പാലം സ്വദേശി ബെര്‍ട്ടി തോമസ് വികസിപ്പിച്ച above45.in, under45.in എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് കീഴിലുള്ള 1256 ടെലിഗ്രാം ഗ്രൂപ്പുകള്‍ സബ്സ്‌ക്രൈബ് ചെയ്യുന്നവരുടെ എണ്ണം രാജ്യത്ത് 30.6 ലക്ഷമായി. കേരളത്തില്‍ മാത്രം 1.78 ലക്ഷം പേരാണ് ഇതിന്റെ വരിക്കാര്‍. 45 വയസ്സിനു താഴെയുള്ള 1.21 ലക്ഷം പേരും 45 വയസ്സിനു മുകളില്‍ 57,024 പേരുമാണുള്ളത്. എല്ലാവരും…

Read More

ധൈര്യമായി എടുത്തോളൂ…വാക്‌സിന്‍ ഫലപ്രദം ! വാക്‌സിന്‍ എടുത്ത 97.38 ശതമാനം ആളുകളും സുരക്ഷിതര്‍;റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…

കോവിഡ് വാക്‌സിനേഷന്‍ വളരെ ഫലപ്രദമെന്ന് പുതിയ പഠനം. വാക്‌സിനേഷന്‍ നടത്തിയ 97.38 ശതമാനം പേരും രോഗബാധയില്‍നിന്ന് സംരക്ഷിക്കപ്പെടുന്നെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ 0.06 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്നും പഠനത്തില്‍ പറയുന്നു. ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ നിരീക്ഷണ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. കോവിഡ് -19 ന്റെ ‘ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍’ (വാക്‌സിനേഷനുശേഷമുള്ള അണുബാധകള്‍) വിലയിരുത്തുന്നതിനായി പഠന ഫലങ്ങള്‍ ആശുപത്രി പുറത്തുവിട്ടു. വാക്സിനേഷന്റെ ആദ്യ 100 ദിവസം വാക്സിന്‍ ലഭിച്ചവരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. പഠനത്തിലെ കണ്ടെത്തലുകള്‍ സൂക്ഷ്മ അവലകോനത്തിന് ശേഷം മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കും. 3235 ആരോഗ്യ പ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. ഇതില്‍ 85 പേര്‍ക്ക് കോവിഡ് ബാധിച്ചു. അതില്‍ തന്നെ 65 പേര്‍ രണ്ട് ഡോസ് വാക്സിനും 20 പേര്‍…

Read More

കോവിഡ് മുക്തര്‍ ആറു മാസത്തിനു ശേഷം മാത്രമേ വാക്‌സീന്‍ സ്വീകരിക്കാവൂ;വിദഗ്ധ സമിതി പറയുന്നതിങ്ങനെ…

കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ ആറു മാസത്തിനു ശേഷമേ വാക്‌സീന്‍ സ്വീകരിക്കാവൂ എന്ന് വിദഗ്ധ സമിതി ശിപാര്‍ശ. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവര്‍ ആശുപത്രിവിട്ട് മൂന്നു മാസത്തിനു ശേഷമേ വാക്‌സീന്‍ സ്വീകരിക്കാവൂ എന്നും ശിപാര്‍ശയില്‍ പറയുന്നു. ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ രോഗമുക്തി നേടി 48 ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സീന്‍ എടുത്താല്‍ മതിയെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ എടുക്കാമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് തീരുമാനമെടുക്കാം. നിലവില്‍ ഇവര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ യോഗ്യരായവരുടെ പട്ടികയിലില്ല. ഇതിനു പുറമേ കോവാക്‌സീന്റെ രണ്ടാം ഡോസ് 12-16 ആഴ്ച ദൈര്‍ഘ്യത്തില്‍ സ്വീകരിക്കുന്നതാകും ഉചിതമെന്നും ശിപാര്‍ശയില്‍ പറയുന്നു. നീതി ആയോഗ് അംഗം വി.കെ. പോള്‍ നേതൃത്വം നല്‍കുന്ന നാഷനല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ് ഓണ്‍ ഇമ്യൂണൈസേഷന്റേതാണ് ശുപാശകള്‍. ഇവ നാഷനല്‍ എക്‌സപേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സീന്‍ അഡ്മിനിസ്‌ട്രേഷന്റെ…

Read More

വാക്‌സിന്‍ എടുത്താല്‍ സൗജന്യമായി ബിയര്‍ ! ഈ ആനുകൂല്യം മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം;നിബന്ധനകള്‍ ഇങ്ങനെ…

കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മുഖ്യമാണ് വാക്‌സിനേഷന്‍. എന്നാല്‍ ചിലര്‍ വാക്‌സിന്‍ എടുക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരക്കാരെ ആകര്‍ഷിക്കാന്‍ പലപ്പോഴും അധികൃതര്‍ക്ക് അടവുമാറ്റേണ്ടി വരാറുണ്ട്. ഇപ്പോഴിതാ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂജഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി. വാക്സിന്‍ കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുവാന്‍ വേണ്ടിയാണ് ഇദ്ദേഹം അമ്പരപ്പിക്കുന്ന തീരുമാനം കൈകൊണ്ടിരിക്കുന്നത്. മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രായപൂര്‍ത്തിയായ 21 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിന്‍ എടുത്തുവെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമാണ് ബിയര്‍ ലഭിക്കുക. ഇതിന്റെ ഭാഗമായി ന്യൂ ജഴ്‌സിയിലെ 12 ഓളം ബിയര്‍ പാര്‍ലറുകളെ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ ആനൂകൂല്യം ലഭിക്കും. മെയ് മാസത്തില്‍ തന്നെ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കണം,’ മര്‍ഫി പറഞ്ഞു. വാക്‌സിന് സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന രേഖകളുമായി ബിയര്‍…

Read More

ആര്‍ത്തവത്തിന് അഞ്ചു ദിവസം മുമ്പോ ശേഷമോ കോവിഡ് വാക്‌സിന്‍ സ്വീകരിക്കരുത് ! സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിനു പിന്നിലുള്ളത്…

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍. മെയ് ഒന്നു മുതല്‍ രാജ്യത്ത് 18 വയസിനു മുകളിലുള്ളവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങും. എന്നാല്‍ കാര്യങ്ങള്‍ ഗുരുതരമാണെന്നിരിക്കെയും സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നതാണ് വാസ്തവം. ആര്‍ത്തവത്തിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ സ്ത്രീകള്‍ കൊവിഡ്-19 വാക്‌സിന്‍ സ്വീകരിക്കരുതെന്ന പറഞ്ഞു കൊണ്ടുള്ള സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറയുമെന്നും അതിനാല്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്നും ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്നും ആര്‍ത്തവ തീയ്യതിയും വാക്‌സിനേഷനും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും വ്യക്തമാക്കുകയാണ് ഡോ. ഷിംന അസീസ്. ഡോ. ഷിംന അസീസിന്റെ കുറിപ്പ്… പിരീഡ്സിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ കോവിഡ് വാക്സിനേഷന്‍ എടുക്കരുതെന്ന് പുതിയ ‘വാട്ട്സ്ആപ്പ് സര്‍വ്വകലാശാല പഠനങ്ങള്‍’…

Read More