മെ​സ്സി ജ​നി​ച്ച​ത് അ​സ​മി​ല്‍ ! വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ട്വീ​റ്റ് മു​ക്കി കോ​ണ്‍​ഗ്ര​സ് എം​പി…

ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പ് നേ​ടി​യ അ​ര്‍​ജ​ന്റീ​ന​യു​ടെ നാ​യ​ക​നും ഇ​തി​ഹാ​സ താ​ര​വു​മാ​യ ല​യ​ണ​ല്‍ മെ​സ്സി അ​സം സ്വ​ദേ​ശി​യെ​ന്ന് ട്വീ​റ്റ് ചെ​യ്ത് കോ​ണ്‍​ഗ്ര​സ് എം​പി.

അ​സ​മി​ലെ ബാ​ര്‍​പേ​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള എം​പി അ​ബ്ദു​ള്‍ ഖ​ലീ​ഹ് ആ​ണ് ട്വീ​റ്റി​ലൂ​ടെ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

‘ലോ​ക​ക​പ്പ് നേ​ടി​യ​തി​ന് നി​ങ്ങ​ളെ ഹൃ​ദ​യ​ത്തി​ന്റെ ഭാ​ഷ​യി​ല്‍ അ​ഭി​ന​ന്ദി​ക്കു​ന്നു. മെ​സ്സീ, നി​ങ്ങ​ളു​ടെ അ​സം ബ​ന്ധ​ത്തി​ല്‍ ഞ​ങ്ങ​ള്‍ അ​ഭി​മാ​നി​ക്കു​ന്നു’ എ​ന്ന് കോ​ണ്‍​ഗ്ര​സ് എം​പി ട്വീ​റ്റ് ചെ​യ്തു.

ഇ​തേ​ത്തു​ട​ര്‍​ന്ന് മെ​സ്സി​യു​ടെ അ​സം ബ​ന്ധം എ​ന്താ​ണെ​ന്ന ഒ​രാ​ളു​ടെ ചോ​ദ്യ​ത്തി​നാ​ണ്, മെ​സ്സി ജ​നി​ച്ച​ത് അ​സ​മി​ലാ​ണെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് എം​പി അ​ബ്ദു​ള്‍ ഖ​ലീ​ഹ് മ​റു​പ​ടി ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ അ​മ​ളി പി​ണ​ഞ്ഞ​ത് മ​ന​സ്സി​ലാ​ക്കി​യ കോ​ണ്‍​ഗ്ര​സ് എം​പി പി​ന്നീ​ട് ട്വീ​റ്റ് ഡി​ലീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നോ​ട​കം എം​പി​യു​ടെ ട്വീ​റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.

ട്വീ​റ്റി​ന് നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തെ സ​ര്‍, മെ​സ്സി എ​ന്റെ ക്ലാ​സ്മേ​റ്റ് ആ​യി​രു​ന്നു​വെ​ന്നാ​ണ് ഒ​രാ​ളു​ടെ പ്ര​തി​ക​ര​ണം.

ലോ​ക​ക​പ്പു നേ​ടി​യ മെ​സ്സി ഭാ​ര്യ​യു​മൊ​ത്ത് അ​സ​മി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ന്നും താ​ങ്ക​ള്‍ അ​വി​ടെ ഉ​ണ്ടാ​ക​ണ​മെ​ന്നും മ​റ്റൊ​രാ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മെ​സി ത​ന്റെ അ​യ​ല്‍​ക്കാ​ര​നാ​യി​രു​ന്നു​വെ​ന്നും അ​വ​നെ ഫു​ട്‌​ബോ​ള്‍ ക​ളി പ​ഠി​പ്പി​ച്ച​ത് താ​നാ​ണെ​ന്നു​മൊ​ക്കെ ആ​ളു​ക​ള്‍ ക​മ​ന്റ് ചെ​യ്യു​ന്നു​ണ്ട്.

Related posts

Leave a Comment