എടത്വ: സിപിഎം തലവടി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായി രഹസ്യധാരണയെന്ന് പോസ്റ്റര്‍. സേവ് സിപിഎമ്മിന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചത്. എല്‍സി സെക്രട്ടറി ടി.എ. അശോകനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റര്‍ ഇറക്കിയത്.
കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതിനുശേഷവും സമാനനിലയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സന്തോഷ് ശാന്തിയെ വിജയിപ്പിക്കാന്‍ അണിയറനീക്കം നടത്തുന്നതായാണ് അന്ന് പോസ്റ്റര്‍ പതിച്ചിരുന്നത്.
ഇന്നലെ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ സെക്രട്ടറിയെ പുറത്താക്കണമെന്നാണ് സേവ് സിപിഎം ഫോറത്തിന്റെ ആവശ്യം.
