ജ​യി​ക്കാ​ൻ എ​ന്തും പ​റ​യു​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ൽ സു​ധാ​ക​ര​ൻ: തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യു​മ്പോ​ൾ പ​റ‍​യാ​നു​ള്ള​ത് പ​റ​യു​മെ​ന്ന് സ​ജി ചെ​റി​യാ​ൻ

ചെ​ങ്ങ​ന്നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കാ​ൻ എ​ന്തും പ​റ​യു​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ് ജി. ​സു​ധാ​ക​ര​നെ​ന്ന് ചെ​ങ്ങ​ന്നൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ. രാ​ഷ്ട്രീ​യമ​ര്യാ​ദ ലം​ഘി​ച്ചു​ള്ള സു​ധാ​ക​ര​ന്‍റെ നീ​ക്ക​ങ്ങ​ൾ എ​ല്ലാ​വ​രും കാ​ണു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​ല്ലാം ബാ​ല​റ്റി​ലൂ​ടെ ജ​നം മ​റു​പ​ടി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം സി.​എ​സ്. സു​ജാ​ത​യെ ജാ​തി പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ച സു​ധാ​ക​ര​ന്‍റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. സി​പി​എ​മ്മി​ൽ ജാ​തി നോ​ക്ക​ിയ​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മ്പ​ല​പ്പു​ഴ​യി​ലെ ജ​ന​ങ്ങ​ൾ സു​ധാ​ക​ര​ന്‍റെ അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ​ത്തി​ന് അ​റു​തിവ​രു​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് പാ​ർ​ട്ടി​ക്കു പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി പ​റ​യു​മെ​ന്നും സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment