ഐഡിയ കൊള്ളാം സാറേ.. പക്ഷേ…! ആ​ധാ​ർ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് വാ​യ്പാ ത​ട്ടി​പ്പ്; സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റി​ൽ

കാ​യം​കു​ളം : പ​ണ​യം വ​യ്ക്കു​ന്ന സ​മ​യ​ത്തു ന​ൽ​കി​യ ആ​ധാ​ർ കാ​ർ​ഡ് പ​ക​ർ​പ്പ്ദു രു​പ​യോ​ഗം ചെ​യ്ത് വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യ​യാ​ൾ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​ത് 12-ല​ധി​കം ത​വ​ണ.

കേ​സി​ൽ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ വ​ള്ളി​കു​ന്നം കാ​മ്പി​ശേ​രി ജം​ഗ്‌​ഷ​നി​ൽ അ​ർ​ച്ച​ന ഫൈ​നാ​ൻ​സി​യേ​ഴ്സ് ഉ​ട​മ മീ​ന​ത്ത് മു​റി കാ​മ്പി​ശേ​രി വീ​ട്ടി​ൽ വി​ജ​യ​നെ (72) അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

വ​ള്ളി​കു​ന്നം താ​ളീ​രാ​ടി കോ​ത​ക​ര​ക്കു​റ്റി​യി​ൽ കോ​ള​നി​യി​ലെ എ​സ്.​ആ​ർ. അ​ഞ്ജു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ള്ളി​കു​ന്നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ്ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ട്ടി​പ്പ് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

ആ​ധാ​ർ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ക്കൗ​ണ്ടി​ല്ലാ​തെ ര​ണ്ട് ല​ക്ഷം രൂ​പ വ​രെ വാ​യ്പ എ​ടു​ക്കാ​മെ​ന്ന ബാ​ങ്ക് വ്യ​വ​സ്ഥ​യാ​ണ് വി​ജ​യ​ൻ ദു​രു​പ​യോ​ഗം ചെ​യ്ത​ത്.

സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് അ​ഞ്ജു എ​ന്ന് ബാ​ങ്ക് ജീ​വ​ന​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​രു​ന്നു ത​ട്ടി​പ്പ് .

പ​ണ​യം വയ്ക്കാ​നാ​യി ഇ​വ​ർ ന​ൽ​കി​യ ആ​ധാ​ർ കാ​ർ​ഡി​ൻെ​റ പ​ക​ർ​പ്പ് ഉ​പ​യോ​ഗി​ച്ച് ചൂ​നാ​ട് കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ൽ നി​ന്നു സ്വ​ർ​ണ പ​ണ​യ​ത്തി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ വാ​യ്പ എ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് കേ​സ് .

ബാ​ങ്കി​ൽ നി​ന്നും യു​വ​തി​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.

Related posts

Leave a Comment