ഒടിപി ചോദിച്ച് ആരും വിളിച്ചിട്ടില്ല! കൈനകരിയില്‍ വീട്ടമ്മയുടെ അക്കൗണ്ടിലെ പണം ആരോ കവര്‍ന്നു; പോലീസില്‍ പരാതി നല്‍കാന്‍ എസ്ബിഐ ഉദ്യോഗസ്ഥര്‍

മ​​ങ്കൊ​​ന്പ്: ഓ​​ണ്‍​ലൈ​​ൻ ത​​ട്ടി​​പ്പി​​ലൂ​​ടെ കു​​ട്ട​​നാ​​ടു സ്വ​​ദേ​​ശി​​നി​യാ​​യ വീട്ടമ്മയ്ക്കു പ​​ണം ന​​ഷ്ട​​മാ​​യ​​താ​​യി പ​​രാ​​തി. കൈ​​ന​​ക​​രി അ​​റ​​യ്ക്ക​​ത്ത​​റ രാ​​ജ​​മ്മ (68)യാ​​ണ് ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ​​ത്.

ഇ​​വ​​രു​​ടെ പേ​​രി​​ൽ കൈ​​ന​​ക​​രി എ​​സ്ബി​​ഐ ശാ​​ഖ​​യി​​ലെ അ​​ക്കൗ​​ണ്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന തു​​ക​​യാ​​ണ് ത​​ട്ടി​​പ്പു​​കാ​​ർ ഓൺലൈനായി ക​​വ​​ർ​​ന്ന​​ത​​ത്രേ. ഇ​​വ​​ർ ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക്കു പ​​രാ​​തി ന​​ൽ​​കി. ക​​ഴി​​ഞ്ഞ 24 മു​​ത​​ലാ​​ണ് ഇ​​വ​​രു​​ടെ അ​​ക്കൗ​​ണ്ടി​​ൽ​നി​​ന്നു പ​​ണം ന​​ഷ്ട​​പ്പെ​​ടാ​​ൻ തു​​ട​​ങ്ങി​​യ​​ത്.

പ​​ല ത​​വ​​ണ​​ക​​ളി​​ലാ​​യി 50 രൂ​​പ മു​​ത​​ൽ 2,000 രൂ​​പ വ​​രെ അ​​ക്കൗ​​ണ്ടി​​ൽ​​നി​​ന്നു പി​​ൻ​​വ​​ലി​​ച്ച​​താ​​യി രേ​​ഖ​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്നു. ഇ​ങ്ങ​നെ അ​ന്പ​തി​നാ​യി​ര​ത്തി​ലേ​റെ രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

നെ​​ല്ലു​​വി​​ല​​യി​​ന​​ത്തി​​ൽ പി​​ആ​​ർ​​എ​​സ് വാ​​യ്പാ പ​​ദ്ധ​​തി വ​​ഴി ല​​ഭി​​ച്ച തു​​ക​​യും പ​​ല ത​​വ​​ണ​​ക​​ളാ​​യി ല​​ഭി​​ച്ച പെ​​ൻ​​ഷ​​ൻ തു​​ക​​യും അ​​ട​​ക്കം എ​​ണ്‍​പ​​തി​​നാ​​യി​​ര​​ത്തോ​​ളം രൂ​​പ​​യാ​​ണ് അ​​ക്കൗ​​ണ്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. വെ​​ള്ളി​​യാ​​ഴ്ച പ​​ണ​​മെ​​ടു​​ക്കാ​​നാ​​യി ബാ​​ങ്കി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ വി​​വ​​രം മ​​ന​​സി​​ലാ​​ക്കു​​ന്ന​​ത്.

കേ​​വ​​ലം 27,000 രൂ​​പ മാ​​ത്ര​​മാ​​ണ് ഇ​​വ​​രു​​ടെ അ​​ക്കൗ​​ണ്ടി​​ൽ ഇ​​നി​​യും ബാ​​ക്കി​​യു​​ള്ള​​ത്. എ​​ന്നാ​​ൽ, വ​​ണ്‍ ടൈം ​​പാസ്‌വേർഡ് (ഒ​​ടി​​പി) ചോ​​ദി​​ച്ചോ എ​​ടി​​എം കാ​​ർ​​ഡി​​ന്‍റെ പി​​ൻ​​ന​​ന്പ​​ർ ചോ​​ദി​​ച്ചോ ആ​​രും വി​​ളി​​ച്ചി​​ട്ടി​​ല്ലെ​​ന്നും രാ​​ജ​​മ്മ പ​​റ​​യു​​ന്നു.

ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ വി​​വ​​രം രാ​​ജ​​മ്മ ബാ​​ങ്ക​​ധി​​കൃ​​ത​​രെ അ​​റി​​യി​​ച്ച​​പ്പോ​​ൾ അ​​വ​​ർ കൈ​​മ​​ല​​ർ​​ത്തി​​യ​​താ​​യി രാ​​ജ​​മ്മ പ​​റ​​യു​​ന്നു. പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കാ​​നാണു ബാങ്കുകാർ നി​​ർ​​ദേ​​ശിച്ചത്.

Related posts