ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ..! ദമ്പതികളെ തടഞ്ഞ് നിർത്തി മദ്യപാനസംഘത്തിന്‍റെ ആക്രമണം; ഭർത്താവിനെ ഉപദ്രവിക്കുന്നത് തടയാനെത്തിയ ഭാര്യയുടെ ദേഹത്ത് മദ്യം ഒഴിച്ചശേഷം ക്രൂരമർദനം

attack

ക​രു​നാ​ഗ​പ്പ​ള്ളി : ദ​ന്പ​തി​ക​ൾ​ക്ക് നേ​രെ മ​ദ്യ​പാ​ന സം​ഘ​സ്റ്റ ആ​ക്ര​മ​ണം നടത്തിയ കേ​സി​ൽ പ​ട്ടാ​ള​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.​സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ ക​ല്ലേ​ലി​ഭാ​ഗം ഭാ​ര​തി മ​ന്ദി​ര​ത്തി​ൽ ജ​യ​കു​മാ​ർ (31), ക​ല്ലേ​ലി​ഭാ​ഗം കോ​ള​ശ്ശേ​രി​ൽ ഷാ​ജ​ഹാ​ൻ (42) എ​ന്നി​വ​രെ കോ​ട​തി റി​മാ​ന്‍റ് ചെ​യ്തു . ബൈ​ക്ക് യാ​ത്രി​ക​രാ​യ ദ​ന്പ​തി​ക​ൾ​ കു​ട്ടി​യോ​ടൊ​പ്പം ബ​ന്ധു​വീ​ട്ടി​ൽ പോ​യി തി​രി​കെ വ​രു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ക​ല്ലേ​ലി​ഭാ​ഗം കോ​ട്ട വീ​ട്ടി​ൽ ജം​ഗ്ഷ​നു സ​മീ​പ​മെ​ത്തി​യ​തോ​ടെ കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം ബൈ​ക്ക് യാ​ത്രി​ക​രാ​യ ദ​ന്പ​തി​ക​ളെ ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു. അ​സ​ഭ്യം പ​റ​യു​ക​യും ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.​തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി ആ​ലും​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം വ​ച്ച് ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി​യ സം​ഘം യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നോ​ട് അസഭ്യം പറയുകയും തുടർന്ന് സം​ഘം ആ​ക്ര​മി​ക്കു​കയുമാ​യി​രു​ന്നു. വാ​ക്കേ​റ്റ​ത്തി​നി​ട​യി​ൽ സം​ഘം കാ​റി​ൽ നി​ന്നും ബി​യ​ർ കു​പ്പി എ​ടു​ത്ത് ഇ​വ​രെ അ​ടി​ക്കു​ക​യും ബി​യ​ർ​ഇ​വ​രു​ടെ മേ​ൽ ഒ​ഴി​ക്കു​ക​യും ചെ​യ്തു.​തു​ട​ർ​ന്ന് സം​ഘം കാ​റി​ൽ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​റി​ന്‍റെ ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​യം​കു​ളം ചേ​പ്പാ​ട് സ്വ​ദേ​ശി​യും പ​ട്ടാ​ള​ക്കാ​ര​നു​മാ​യ മ​ഹേ​ഷ് നാ​യ​രു​ടേ​താ​ണ് കാ​റെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. .ആ​ക്ര​മ​ത്തി​ൽ പ​രു​ക്കേ​റ്റ യു​വ​തി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്.​ഇ​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ട്ടാ​ള​ക്കാ​ര​നാ​യ മ​ഹേ​ഷിന് പ​ഞ്ചാ​ബി​ൽ ആ​ണ് ജോ​ലി . മ​ഹേ​ഷ്, സുഹൃത്ത് വി​ഷ്ണു​ എന്നിവർ ഒ​ളി​വി​ൽ ആ​ണ്.

Related posts