പരിസ്ഥിതിലോല പ്രദേശ ​പ്ര​ഖ്യാ​പ​നം ജ​നവി​രു​ദ്ധം: അ​ട്ട​പ്പാ​ടി സ​ർ​വക​ക്ഷി സ​മ്മേ​ള​നം


അ​ഗ​ളി : സൈ​ല​ൻ​റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​നോ​ട് അ​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ പ​ന്ത്ര​ണ്ട് വി​ല്ലേ​ജു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം

പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ പ്ര​ഖ്യാ​പ​നം ജ​ന​വി​രു​ദ്ധ​വും ക​ർ​ഷ​ക വി​രു​ദ്ധ​വും ആ​ണെ​ന്ന് അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ താ​വ​ള​ത്ത് ചേ​ർ​ന്ന സ​ർ​വ്വ​ക​ക്ഷി സ​മ്മേ​ള​നം വി​ല​യി​രു​ത്തി.

ക​ർ​ഷ​ക​നെ അ​വ​ന്‍റെ കൃ​ഷി​ഭൂ​മി​യി​ൽ​നി​ന്ന് ത​ന്ത്ര​പൂ​ർ​വ്വം പു​റ​ത്താ​ക്കു​ന്ന ഇ​ത്ത​രം അ​പ്ര​ഖ്യാ​പി​ത കു​ടി​യി​റ​ക്കി​നെ​തി​രെ​യും ക​ർ​ഷ​ക​ർ​ക്കും അ​വ​രു​ടെ മൗ​ലീ​ക അ​വ​കാ​ശ​ത്തി​നും വേ​ണ്ടി നി​ല​കൊ​ള്ളാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സം​യു​ക്ത പ്ര​മേ​യം പാ​സാ​ക്കു​വാ​നും സോ​ണി​ൽ വ​രു​ന്ന ക​ർ​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് മ​ന്ത്രാ​ല​യ​ത്തി​ന് ആ​യി​രം ഇ-​മെ​യി​ൽ അ​യ​ക്കു​വാ​നും, രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി​ക​ൾ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ത​പാ​ലി​ൽ ന​ല്കു​വാ​നും സ​ർ​വ്വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു.

ഭാ​വി പ്ര​തി​ഷേ​ധ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി അ​ഗ​ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ ചെ​യ​ർ​പേ​ഴ്സ​ണാ​യും താ​വ​ളം ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​സ് ആ​ല​ക്ക​ക്കു​ന്നേ​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും ക​മ്മ​റ്റി രൂ​പി​ക​രി​ച്ചു.

ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​സ്ഥാ​ന​ത്തി​ന്‍റെ​യും പ്ര​തി​നി​ധി​ക​ളാ​യി സി. ​പി. ബാ​ബു, പി. ​സി. ബേ​ബി, സി. ​ര​വീ​ന്ദ്ര​ദാ​സ്, ന​വാ​സ് പ​ഴേ​രി, രാ​മ​ച​ന്ദ്ര​ൻ, വി. ​ഡി. ജോ​സ​ഫ്. ഫാ. ​ബി​ജു കു​മ്മം​കോ​ട്ടി​ൽ കി​ഫ, അ​ല്ല​ൻ, എ.​പി. പ​ഴ​നി​സ്വാ​മി, എം.​ടി. സ​ണ്ണി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Related posts

Leave a Comment