തേ​ങ്ങ​യി​ടാ​നെ​ത്തി​യ അ​ജേ​ഷ് ക​യ​റി​യ​ത് വീ​ടി​ന​ക​ത്തേ​ക്ക്; വീ​ട്ട​മ്മ​യെ ക​ട​ന്നു പി​ടി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; അ​ല​റി​വി​ളി​ച്ച് പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു; ഭ​യം​വി​ട്ടു​മാ​റാ​തെ ക​ട​യ്ക്കാ​വൂ​രി​ലെ വീ​ട്ട​മ്മ

ക​ട​യ്ക്കാ​വൂ​ർ: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യി​ലം സ്വ​ദേ​ശി അ​ജേ​ഷ് (45) ആ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ക​ട​യ്ക്കാ​വൂ​ർ നി​ല​യ്ക്കാ​മു​ക്കി​ലെ ഒ​രു കോ​ള​നി​യി​ല്‍​നി​ന്നാ​ണ് പോ​ലീ​സ് സം​ഘം ക​ണ്ടെ​ത്തി​യ​ത്

ഫെ​ബ്രു​വ​രി 11നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ല്‍ തേ​ങ്ങ​യി​ടാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു അ​ജേ​ഷ്. വീ​ട്ടി​ല്‍ മ​റ്റാ​രു​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി, വീ​ട്ട​മ്മ വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ സ​മ​യം നോ​ക്കി പി​ന്നാ​ലെ എ​ത്തു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ ക​ത​ക് ഉ​ള്ളി​ല്‍ നി​ന്നും കു​റ്റി​യി​ട്ട ശേ​ഷം ഇ​യാ​ള്‍ വീ​ട്ട​മ്മ​യെ ക​ട​ന്നു​പി​ടി​ച്ചു. പ്ര​തി​യു​ടെ പി​ടി​യി​ല്‍ നി​ന്നും കു​ത​റി മാ​റി​യ വീ​ട്ട​മ്മ പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​യ​ല്‍​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് എ​സ്എ​ച്ച്‌​ഒ ആ​സാ​ദ് അ​ബ്ദു​ല്‍ ക​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്. എ​സ്ഐ സ​ജി​ത്ത്, ഗ്രേ​ഡ് എ​സ്ഐ ബി​ജു, എ​എ​സ്ഐ ബി​നു, സി​പി​ഒ​മാ​രാ​യ ന​ജീം, മ​നീ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment