പാർക്കിംഗ് പ്രശ്നത്തിൽ തർക്കം മുറുകുന്നു;  ത​ളി​പ്പ​റ​മ്പിൽ ഓ​ട്ടോ​ഡ്രൈ​വ​ർ​മാർ സ്ഥാപിച്ച ബോ​ർ​ഡ് അ​ന​ധി​കൃ​ത​മെ​ന്ന് വ്യാപാരികൾ

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കാ​ന​ത്ത് ശി​വ​ക്ഷേ​ത്രം റോ​ഡ​രി​കി​ല്‍ ഓ​ട്ടോ​ഡ്രൈ​വ​ര്‍​മാ​ര്‍ ബോ​ര്‍​ഡ് സ്ഥാ​പി​ച്ചു. വ്യാ​പാ​രി​ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പാ​ര്‍​ക്കിം​ഗി​ന് സ്ഥ​ല​മി​ല്ലാ​തെ ആ​ളു​ക​ള്‍ ബു​ദ്ധി​മു​ട്ടു​ന്ന ത​ളി​പ്പ​റ​മ്പി​ല്‍ ഇ​ന്ന​ലെയാണ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്. പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ള്‍ ക​ടു​ത്ത എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഓ​ട്ടോ​ക്കാ​ര്‍ ബോ​ര്‍​ഡ് വ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​ന്യ​വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യ​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മു​ണ്ട്. ഇ​വി​ടെ അ​ഞ്ച് ഓ​ട്ടോ​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​നാ​ണ് നേ​ര​ത്തെ​മു​ത​ല്‍ പോ​ലീ​സ് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ലി​വി​ടെ പ​ത്തി​ലേ​റെ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ പാ​ര്‍​ക്ക്‌​ചെ​യ്യു​ന്നു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്തു​വ​രു​ന്ന സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ള്‍​ക്കും ക​ട​ക​ളി​ലെ​ത്തു​ന്ന​വ​ര്‍​ക്കും ഇ​ത് ബു​ദ്ധി​മു​ട്ടാ​യി​രി​ക്ക​യാ​ണ്.

ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ല്‍ ന​ഗ​ര​സ​ഭ അം​ഗീ​ക​രി​ച്ച ഓ​ട്ടോ-​ടാ​ക്‌​സി സ്റ്റാ​ൻ​ഡ​പ​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വ ദേ​ശീ​യ​പാ​ത​യോ​ര​ത്താ​ണ് പാ​ര്‍​ക്ക്‌​ചെ​യ്തു​വ​രു​ന്ന​ത്. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ദേ​ശീ​യ​പാ​ത​യി​ല്‍ പോ​ലും സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍ അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചും സെ​ക്യൂ​രി​റ്റി​ക്കാ​രെ ഏ​ര്‍​പ്പെ​ടു​ത്തി​യും പൊ​തു സ്ഥ​ല​ങ്ങ​ള്‍ കൈ​യ​ട​ക്കു​ന്ന​ത് ഏ​റി വ​രി​ക​യാ​ണ്. ഇ​ത് ഒ​ഴി​വാ​ക്കി​യാ​ല്‍ ത​ന്നെ പാ​ര്‍​ക്കിം​ഗി​ന് സ്ഥ​ലം ല​ഭ്യ​മാ​കും.

Related posts