നി​യ​മം ലം​ഘി​ക്കു​ന്ന​വ​രു​ടെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കും;​ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ബദൽ മാർഗം സ്വീകരിക്കുമെന്ന് കളക്‌‌ടർ

കോ​ട്ട​യം: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കു​മൂ​ലം യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു.റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻഡ്, തി​രു​ന​ക്ക​ര-നാ​ഗ​ന്പ​ടം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻഡുക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ​ർ​ക്കു​ല​ർ ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​ത് ആ​ലോ​ചി​ക്കും.

ഇ-​ഓ​ട്ടോ, ഓ​ണ്‍​ലൈ​ൻ ടാ​ക്സി സ​ർ​വീ​സു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഭാ​ഗ​മാ​യി മാ​റി​യ പ​ഴ​യ നാ​ട്ട​കം, കു​മാ​ര​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​ക​ളി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ടൗ​ണ്‍ പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​നു​മു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

ഓ​ട്ടോ​റി​ക്ഷ​ക​ൾ ഫെ​യ​ർ​മീ​റ്റ​ർ ഇ​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തും മു​ൻ​കൂ​ട്ടി നോ​ട്ടീ​സ് ന​ൽ​കാ​തെ പ​ണി​മു​ട​ക്കു​ന്ന​തും പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​മാ​ണ്. പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വു ന​ൽ​കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ക​ഴി​യി​ല്ല. നി​യ​മം ലം​ഘി​ക്കു​ന്ന​വ​രു​ടെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Related posts