ആണ്‍കുഞ്ഞാണ്..! ഓട്ടോറിക്ഷ ലേബര്‍ റൂം ആയി; യുവതിക്കു സുഖപ്രസവം; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

ആ​ലു​വ: മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പോ​കും​വ​ഴി ഓ​ട്ടോ​റി​ക്ഷ​യി​ൽ യു​വ​തി​ക്കു സു​ഖ​പ്ര​സ​വം. കാ​ല​ടി മ​രോ​ട്ടി​ച്ചോ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ നേ​പ്പാ​ൾ സ്വ​ദേ​ശി ഗോ​വി​ന്ദ​യു​ടെ ഭാ​ര്യ ല​ക്ഷ്മി (22) യാ​ണ് ഓ​ട്ടോ​യി​ൽ ത​ന്‍റെ മൂ​ന്നാ​മ​ത്തെ കു​ഞ്ഞി​നു ജ​ന്മം​ന​ൽ​കി​യ​ത്. ആ​ൺ​കു​ഞ്ഞാ​ണ്. അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ൽ സു​ഖ​മാ​യി​രി​ക്കു​ന്നു.

പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​യ ല​ക്ഷ്മി​യെ കാ​ല​ടി​യി​ൽ​നി​ന്നു ക​ള​മ​ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്പോ​ൾ ആ​ലു​വ​യി​ൽ വ​ച്ചു പ്ര​സ​വ​വേ​ദ​ന ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ലു​വ കാ​രോ​ത്തു​കു​ഴി ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ട്ടോ വി​ട്ടു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കും മു​ന്പു ഓ​ട്ടോ​യി​ൽ പ്ര​സ​വം ന​ട​ന്നു. ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ​കെ​ട്ടി ന​ഴ്സു​മാ​ർ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി. രോ​ഷ്നി, സു​ശീ​ല എ​ന്നീ പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ശേ​ഷ​മാ​ണു ല​ക്ഷ്മി ആ​ൺ​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ​ത്.

Related posts