പിടിക്കാൻ ചാടി; പെട്ടുപോയി! പൂ​ച്ച​യെ പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ വൈ​ദ്യു​ത ക​മ്പി​യി​ല്‍ വീ​ണ പെ​രു​മ്പാ​മ്പും പൂ​ച്ച​യും ഷോ​ക്കേ​റ്റു ച​ത്തു

ചെ​റു​പു​ഴ: പൂ​ച്ച​യെ പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ വൈ​ദ്യു​ത ക​മ്പി​യി​ല്‍ വീ​ണ പെ​രു​മ്പാ​മ്പും പൂ​ച്ച​യും ഷോ​ക്കേ​റ്റു ച​ത്തു. പാ​ണ്ടി​ക്ക​ട​വി​ലെ കെ.​എ​ന്‍. ബാ​ബു​വി​ന്‍റെ പ​റ​മ്പി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. എ​ട്ടോ​ടെ​യാ​ണു പെ​രു​മ്പാ​മ്പി​നേ​യും പൂ​ച്ച​യേ​യും ച​ത്ത​നി​ല​യി​ല്‍ കാ​ണു​ന്ന​ത്. പാ​മ്പ് പൂ​ച്ച​യെ വി​ഴു​ങ്ങാ​നാ​യി ക​ടി​ച്ച നി​ല​യി​ലാ​ണു കി​ട​ന്നി​രു​ന്ന​ത്.

പൂ​ച്ച​യെ പി​ടി​ക്കാ​നാ​യി പാ​മ്പ് സ​മീ​പ​ത്തു​ള്ള മ​ര​ത്തി​ല്‍ ക​യ​റു​ക​യും പി​ന്നീ​ട് വൈ​ദ്യു​ത ലൈ​നി​ല്‍ ത​ട്ടി ഷോ​ക്കേ​റ്റു വീ​ഴു​ക​യാ​യി​രി​ന്നു​വെ​ന്നും ക​രു​തു​ന്നു. ഇ​വ​യു​ടെ ദേ​ഹ​ത്തു വൈ​ദ്യു​ത ക​മ്പി പൊ​ട്ടി വീ​ണി​ട്ടു​മു​ണ്ട്. ചെ​റു​പു​ഴ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി. വി​വ​രം അ​റി​ഞ്ഞു നി​ര​വ​ധി ആ​ളു​ക​ളാ​ണു സ്ഥ​ല​ത്ത് എ​ത്തി​യ​ത്.

Related posts