പ്രളയത്തിൽ അകപ്പെട്ടവർക്ക് ആ​ശ്വാ​സ​മാ​യി അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്

പാ​ല​ക്കാ​ട്: മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട വൈ​ദ്യ​സ​ഹാ​യം വേ​ണ്ട​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി നെന്മാ​റ അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സും, അ​വൈ​റ്റി​സും സം​യു​ക്ത​മാ​യാ​ണ് ഒ​ല​വ​ക്കോ​ട് എം. ​ഇ. എ​സ് സ്ക്കൂ​ളി​ൽ ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്.

എ​മ​ർ​ജ​ൻ​സി ഡോ​ക്ട​ർ​മാ​രും സ്പെ​ഷ്യ​ലി​സ്റ്റു​ക​ളും അ​ട​ങ്ങു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം, നേ​ഴ്സു​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫും അ​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘം ഇവിടെയുണ്ട്. അ​ത്യാ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ മൊ​ബൈ​ൽ ഐ.​സി.​യു, അ​ടി​യ​ന്തി​ര ചി​കി​ത്സ​ക​ൾ, മ​രു​ന്നു​ക​ൾ എ​ന്നി​വ​യും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യി​ട്ടുണ്ട്.

ധോ​ണി, മ​ല​ന്പു​ഴ, ശേ​ഖ​രീ​പു​രം,പു​ത്തൂ​ർ,ഒ​ല​വ​ക്കോ​ട്, അ​ക​ത്തേ​ത്ത​റ, ക​ൽ​പ്പാ​ത്തി, ക​ല്ലേ​ക്കു​ള​ങ്ങ​ര, ആ​ണ്ടി​മ​ഠം തു​ട​ങ്ങി​യ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ളാ​ണ് ക്യാന്പി​ൽ ല​ഭ്യ​മാ​ക്കുക​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി അ​റി​യി​ച്ചു.

ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ്എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച്പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ടി​യ​ന്ത​ര​വൈ​ദ്യ സ​ഹാ​യം ഉ​റ​പ്പാ​ക്കു​മെന്നും അ​വൈ​റ്റി​സ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ജ്യോ​തി പാ​ലാ​ട്ടും, ശാ​ന്തി​പ്ര​മോ​ദും അ​റി​യി​ച്ചു. അ​വൈ​റ്റി​സ് സി. ​ഇ. ഒ ​പി. മോ​ഹ​ന​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം അ​ടി​യ​ന്തി​ര വൈ​ദ്യ സ​ഹാ​യം, തു​ട​ർ​ചി​കി​ത്സ എ​നി​ക്കി​വ​യ്ക്ക് എ​ല്ലാ​സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഡിഎംഒ ഡോ. ​കെ. പി.​റീ​ത്ത, റ​വ​ന്യു ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ​എ​ന്നി​വ​ർ മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. അ​വൈ​റ്റി​സ് സി ​ഇ. ഒ ​അ​ജ​യ് ശ​ങ്ക​ർ, ഡോ. ​പ്ര​വീ​ഷ്, ഡോ. ​സൗ​മ്യ സ​രി​ൻ, ഡോ. ​വ​സ​ന്ത്, ഡോ. ​തോ​മ​സ് ഗ്രി​ഗ​റി എ​ന്നി​വ​ർ ക്യാ​ന്പ് ഏ​കോ​പി​പ്പി​ച്ച് രം​ഗ​ത്തു​ണ്ട്.

Related posts