അയല ചാ​ക​ര​! പ്ര​ള​യം ക​ഴി​ഞ്ഞ​പ്പോ​ൾ ക​ട​ലി​ൽ മ​ത്സ്യ​പ്ര​ള​യം; മീനിന്റെ വില കുറയാനുള്ള കാരണമായി ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്…

വൈ​പ്പി​ൻ: പ്ര​ള​യം ക​ഴി​ഞ്ഞ​പ്പോ​ൾ ക​ട​ലി​ൽ മ​ത്സ്യ​പ്ര​ള​യം. ബോ​ട്ടു​ക​ൾ​ക്ക് ക​ണ​വ​യും കൂ​ന്ത​ലും ത​ള​യ​നും (പാ​ന്പാ​ട)​ ല​ഭി​ക്കു​ന്പോ​ൾ വ​ള്ള​ങ്ങ​ൾ​ക്ക് കു​റ​ച്ച് ദി​വ​സ​മാ​യി അയല ചാ​ക​ര​യാ​ണ്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ട​ലി​ൽ മ​ത്സ്യ​ത്തി​ന്‍റെ ല​ഭ്യ​ത കൂ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ക​ച്ച​വ​ട​ക്കാ​രും പ​റ​യു​ന്ന​ത്.

മത്സ്യലഭ്യത കൂടിയതോടെ മ​ത്സ്യ​ങ്ങ​ൾ​ക്ക് വ​ൻ വി​ല​യി​ടി​വാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നി​ടെ പ​ല​യി​ട​ത്തും ഐ​സി​നു ക്ഷാ​മം നേ​രി​ട്ട​തു മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക്ക് ഇ​രു​ട്ട​ടി​യാ​യി. തീ​ര​ത്തുനി​ന്നു അ​ധി​കം അ​ക​ലെ​യ​ല്ലാ​തെ​യാ​ണ് അയലക്കൂ​ട്ട​ങ്ങ​ൾ കാ​ണ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് മ​റ്റൊ​രു വ​സ്തു​ത. ഇ​ന്ന​ലെ കാ​ള​മു​ക്ക് ഹാ​ർ​ബ​റി​ൽ വ​ള്ള​ങ്ങ​ൾ എ​ല്ലാം ത​ന്നെ നി​റ​യെ അയല​യു​മാ​യാ​ണ് എ​ത്തി​യ​ത്.

സാ​ധാ​ര​ണ ഒ​രു വ​ള്ളം അയല പ​ത്ത് ല​ക്ഷം രൂ​പ​വ​രെ തുകയ്ക്ക് ലേ​ല​ത്തി​ൽ പോ​യി​രു​ന്ന​ത് ഇ​ന്ന​ലെ കേ​വ​ലം ര​ണ്ട് ല​ക്ഷമായി കുറഞ്ഞു. ചാ​ക​ര​യ്ക്ക് പു​റ​മേ ഐ​സി​നു ക്ഷാ​മം നേ​രി​ട്ട​താ​ണ് മ​ത്സ്യ​ത്തി​നു വി​ല കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.

അയ​ല വ്യാ​പ​ക​മാ​യി എ​ത്തി​യ​തോ​ടെ ഇ​ട​ത്ത​രം അയ​ല​യ്ക്ക് പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റി​ൽ കി​ലോ​വി​നു 50 രൂ​പ​വ​രെ​യാ​യി വി​ല​യി​ടി​ഞ്ഞു. എ​ന്നാ​ൽ പ്ര​ള​യ​ത്തി​നു തൊ​ട്ടു മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ലെ അയ ലയ്ക്ക് കി​ലോ​വി​നു 160ഉം ​പ്ര​ള​യം ക​ഴി​ഞ്ഞ ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ 360 രൂ​പ​യുമാ​യി​രു​ന്നു വി​ല.

പ്ര​ള​യ​ത്തി​നു മു​ന്നേ കി​ലോ​വി​നു 100, 150 രൂ​പ​ക്ക് വി​റ്റ കൂ​ന്ത​ൽ ഇ​പ്പോ​ൾ വെ​റും 50 രൂ​പ​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്. പ്ര​ള​യ​കാ​ല​ത്ത് ഇ​ള​കി​മ​റി​ഞ്ഞ ക​ട​ൽ പ്ര​ള​യം ക​ഴി​ഞ്ഞ​തോ​ടെ ശാ​ന്ത​മാ​കു​ക​യും വെ​യി​ൽ ഉ​ദി​ച്ച് ആ​കാ​ശം തെ​ളിയുകയും ചെയ്തതോടെയാ ണു ക​ട​ലി​ൽ മത്സ്യലഭ്യത കൂടി യതെന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

Related posts