സത്യം പറഞ്ഞാൽ വിശ്വസിക്കുമോ..! സംവൃതയുടെ രണ്ടാം വരവിനു പിന്നിലെ ചില തുറന്നു പറച്ചിലുകൾ, “സത്യം പറഞ്ഞാൽ വിശ്വസിക്കുവോ”

ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ന​ടി സം​വൃ​ത സു​നി​ൽ മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന ചി​ത്ര​മാ​ണ് സ​ത്യം പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​വോ. ജി.​പ്ര​ജി​ത്ത് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സ​ജീ​വ് പാ​ഴൂ​ർ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്നു. സംവൃതയുടെ രണ്ടാംവരവിന് കാരണക്കാർ താനും സംയുക്ത വർമയുമാണെന്ന് ബിജു മേനോൻ പറഞ്ഞു.

സം​വൃ​ത​യെ​ത്ത​ന്നെ ഈ ​ചി​ത്ര​ത്തി​ൽ അ​ഭ​ിന​യി​പ്പി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ആ​വ​ശ്യം. ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന സം​വൃ​ത​യോ​ട് ഈ ​സി​നി​മ​യെ​പ്പ​റ്റി സം​സാ​രി​ച്ച് തീ​രു​മാ​ന​മെ​ടു​പ്പി​ച്ച​ത് ഞാ​നാ​ണ്. സം​വൃ​ത​യ്ക്ക് ഒ​ട്ടും മോ​ശം വ​രാ​ത്ത സി​നി​മ​യാ​ണി​തെ​ന്ന് ഉ​റ​പ്പു​കൊ​ടു​ത്തി​രു​ന്നു. മാ​ത്ര​മ​ല്ല സി​നി​മ​യു​ടെ ക​ഥ കേ​ട്ടി​ട്ട് തീ​രു​മാ​ന​മെ​ടു​ത്താ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞി​രു​ന്നു- സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ ബി​ജു മേ​നോ​ൻ പ​റ​ഞ്ഞു.

സി​നി​മ​യു​ടെ ക​ഥ കേ​ട്ട ശേ​ഷം ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ സം​വൃ​ത തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​നേ​യും കൊ​ണ്ടാ​ണ് സം​വൃ​ത ഷൂ​ട്ടിം​ഗി​നാ​യി അ​മേ​രി​ക്ക​യി​ൽ നി​ന്നെ​ത്തി​യ​ത്. സെ​റ്റി​ലെ പൊ​ടി​യും ചൂ​ടും കാ​ര​ണം കു​ഞ്ഞി​ന് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. കു​ഞ്ഞി​ന് അ​സു​ഖം പി​ടി​പെ​ട്ട​ത് സം​വൃ​ത​യെ വി​ഷ​മി​പ്പി​ച്ച​പ്പോ​ൾ ഞാ​ൻ സം​യു​ക്ത​യെ ഫോ​ണി​ൽ വി​ളി​ച്ച് സം​വൃ​ത​യ്ക്കു ന​ൽ​കി.

സം​യു​ക്ത​യാ​ണ് ഷൂ​ട്ടിം​ഗ് തീ​രും​വ​രെ സം​വൃ​ത​യ്ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി​യ​ത്- ബി​ജു മേ​നോ​ൻ പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ൽ കു​ടും​ബ​മാ​യി ക​ഴി​യു​ന്ന സം​വൃ​ത​യ്ക്ക് ഇ​പ്പോ​ൾ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കേ​ണ്ട കാ​ര്യ​മൊ​ന്നും ഇ​ല്ലാ​തി​രു​ന്നി​ട്ടും ഈ ​സി​നി​മ​യ്ക്കാ​യി സം​വൃ​ത ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ട്ടു​വെ​ന്നും ബി​ജു മേ​നോ​ൻ പ​റ​ഞ്ഞു.

സൈ​ജു കു​റു​പ്പ് . സു​ധി കോ​പ്പ, സു​ധീ​ഷ്, അ​ല​ൻ​സി​യ​ർ, ശ്രീ​കാ​ന്ത് മു​ര​ളി, വെ​ട്ടു​കി​ളി പ്ര​കാ​ശ്, വി​ജ​യ​കു​മാ​ർ, ശ്രു​തി ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ.ഷെ​ഹ​നാ​ദ് ജ​ലാ​ൽ ഛായാ​ഗ്ര​ഹ​ണ​വും ര​ഞ്ജ​ൻ എ​ബ്ര​ഹാം എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ഷാ​ൻ റ​ഹ്മാ​നാ​ണ് സം​ഗീ​തം. ഗ്രീ​ൻ ടി​വി എ​ന്‍റ​ർ​ടെ​യി​ന​ർ, ഉ​ര്‍​വ്വ​ശി തി​യ​റ്റേ​ഴ്‌​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ര​മാ​ദേ​വി, സ​ന്ദീ​പ് സേ​ന​ൻ, അ​നീ​ഷ് എം.​തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. .

Related posts