വെള്ളം ചോ​ദി​ച്ച് എ​ത്തി യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്രമം; ആ​ക്രി ക​ച്ച​വ​ട​ക്കാ​ര​നെ നാ​ട്ടു​കാ​ർ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി

കാ​ഞ്ഞാ​ണി: കാ​ര​മു​ക്കി​ൽ വീ​ട്ടി​ൽ വെ​ള്ളം ചോ​ദി​ച്ച് എ​ത്തി യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച ആ​ക്രി ക​ച്ച​വ​ട​ക്കാ​ര​നെ നാ​ട്ടു​കാ​ർ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി അ​ന്തി​ക്കാ​ട് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി മു​ഹ​മ്മ​ദ്സ​മ്മി (18) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. നാ​ലു​ച​ക്രം വാ​ഹ​ന​ത്തി​ൽ പ്ലാ​സ്റ്റി​ക്ക് ശേ​ഖ​രി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ യു​വാ​വ് വീ​ട്ടി​ലെ യു​വ​തി​യോ​ട് കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ച്ചു.

വെ​ള്ളം എ​ടു​ക്കാ​ൻ അ​ക​ത്ത് ക​യ​റി​യ യു​വ​തി​യെ പി​ന്നി​ലൂ​ടെ വ​ന്ന യു​വാ​വ് ക​യ​റി പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ യു​വ​തി കു​ത​റി ഓ​ടി മ​റ്റൊ​രു റൂ​മി​ൽ ക​യ​റി വാ​തി​ൽ അ​ട​ച്ചു.

ഇ​തോ​ടെ ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ​യും ഇ​തേ വീ​ട്ടി​ൽ വീ​ണ്ടും എ​ത്തി​യ യു​വാ​വ് ശ​ല്യം ചെ​യ്ത​തോ​ടെ യു​വ​തി വി​വ​രം അ​റി​യി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി കൂ​ടി​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

പു​ത്ത​ൻ​പീ​ടി​ക​യി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത് .

Related posts

Leave a Comment