എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചു…അവസാനം പോലീസ് കേസ് ആക്കി; എല്ലാം അവളാണെന്ന് ബാബുരാജ്…

വില്ലന്‍ വേഷങ്ങളിലൂടെ വന്ന് മലയാള സിനിമയില്‍ സജീവമായ താരമാണ് ബാബുരാജ്. പിന്നീട് കോമഡി വേഷങ്ങളില്‍ കസറിയ താരം ഇപ്പോള്‍ ഒരു സ്വഭാവ നടന്‍ എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.

ഏത് വേഷം ഏല്‍പ്പിച്ചാലും തനിക്കത് അനായാസം കൈകാര്യം ചെയ്യാന്‍ പറ്റും ആത്മവിശ്വാസം ഇന്നത്തെ ബാബുരാജിനുണ്ട്.

‘സാള്‍ട്ട് ആന്‍ഡ് പേപ്പര്‍’ എന്ന സിനിമയിലൂടെയാണ് ബാബുരാജിന്റെ അഭിനയമികവ് പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. പിന്നീട് കൂദാശ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏവരെയും ഞെട്ടിച്ചിരുന്നു.

ഇപ്പോള്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് റിലീസ് ചെയ്ത ഫഹദ് ഫാസില്‍ സിനിമ ‘ജോജി’ യിലെ അഭിനയം താരത്തിന് ഏറെ പ്രശംസകള്‍ നേടിക്കൊടുക്കുകയാണ്.

ഈ സിനിമയില്‍ ബാബുരാജ് ചെയ്ത കഥാപാത്രം നിറഞ്ഞ കയ്യടിയാണ് നേടിയത്. ഈ സിനിമയുടെ കഥയുമായി ബന്ധപ്പെടുത്തി ബാബുരാജ് എഫ്ബിയില്‍ പോസ്റ്റ് ചെയത കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം….

”ബിന്‍സി …പനചെല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ജെയ്‌സണ്‍ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാന്‍ ,വളരെ ചെറുപ്പത്തിലേ ‘അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പന്‍ ഇത്തിരി strict ആയാണ് വളര്‍ത്തിയത് എന്നത് സത്യമാണ് .

ബിന്‍സി കുടുംബത്തില്‍ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി ,,എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിന്‍സിയുടെ ഇടപെടലുകള്‍ ആണ് .

ഇപ്പൊ അവസാനം എന്തായി ….സ്വത്തുക്കള്‍ എല്ലാം അവര്‍ക്കു മാത്രമായി .എന്റെ അനിയന്‍ പാവമാണ് , മകന്‍ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല ….”

Related posts

Leave a Comment