ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്കു വീണ കുട്ടിയെ ഒരു വ്യാപാരി സാഹസികമായി രക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ചോംക്വിംഗ് നഗരത്തിലാണ് ഏവരെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
കടയ്ക്കുള്ളിൽ നിന്ന് ഫോണ് വിളിച്ചുകൊണ്ടിരുന്നപ്പോൾ ആണ് സമീപമുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരു കുട്ടി താഴേക്കു വീഴാൻ തുടങ്ങുന്നത് ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇറങ്ങിയോടി വന്ന ഇദ്ദേഹം താഴേക്കു പതിച്ച കുട്ടിയെ തന്റെ കൈയ്യിലൊതുക്കുകയായിരുന്നു.
അപകടത്തിൽ കുട്ടിക്ക് യാതൊരു പരിക്കും പറ്റിയിട്ടില്ല. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയുടെ ജീവൻ രക്ഷിച്ച ഈ വ്യാപാരിക്ക് സോഷ്യൽമീഡിയായിൽ അഭിനന്ദനപ്രവാഹമാണ്.