അ​ഭി​ന​യം മ​തി​യാ​ക്കി എ​ഴു​ന്നേ​റ്റു പോ​കു! ത​മി​ഴ്നാ​ട്ടി​ലെ തൂത്തുക്കുടിയിൽ വെ​ടി​യേ​റ്റ് നി​ല​ത്ത് കി​ട​ന്ന​യാ​ളോ​ട് പോ​ലീ​സി​ന്‍റെ ക്രൂ​ര​ത

ത​മി​ഴ്നാ​ട്ടി​ലെ തൂത്തുക്കുടിയിൽ തു​ട​രു​ന്ന സ്റ്റെർ​ലൈ​റ്റ് പ്ര​ക്ഷോ​ഭ​ത്തി​നി​ടെ വെ​ടി​യേ​റ്റ് റോ​ഡി​ൽ കി​ട​ക്കു​ന്ന​യാ​ളോ​ട് പോ​ലീ​സ് കാ​ണി​ക്കു​ന്ന ക്രൂ​ര​ത​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് നി​ല​ത്ത് കി​ട​ന്ന കാ​ളി​യ​പ്പ​ൻ എ​ന്ന യു​വാ​വി​നോ​ട് അ​ഭി​ന​യം മ​തി​യാ​ക്കി എ​ണീ​റ്റു പോ​കു​വാ​ൻ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

മാ​ത്ര​മ​ല്ല ഇ​യാ​ളു​ടെ കാ​ലി​ൽ പി​ടി​ച്ച് പോ​ലീ​സ് വ​ലി​ക്കു​ന്ന​തും വീ​ഡി​യാ​യി​ൽ കാ​ണാം. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചപ്പോഴേക്കും കാ​ളി​യ​പ്പ​ൻ മ​രണത്തിനു കീഴടങ്ങിയിരുന്നു.

Related posts